നിങ്ങൾക്ക് മൃ​ഗങ്ങൾ വോട്ട് ചെയ്താൽ മതിയോ വീട്ടിലെത്തിയ മന്ത്രിമാരോട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൻ

വയനാട്. നിങ്ങള്‍ക്ക് മൃഗങ്ങള്‍ വോട്ട് ചെയ്താല്‍ മതിയോ എന്ന് വീട്ടിലെത്തിയ മന്ത്രിമാരോട് വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകന്‍. മന്ത്രിമാരായ എകെ ശശീന്ദ്രന്‍, എംബി രാജേഷ്, കെ രാജന്‍ എന്നിവര്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ പ്രതികരണം. നാലാം ക്ലാസ് വിദ്യാര്‍ഥിയായ അലന്‍ ചോദ്യം ചോദിച്ചത്.

മന്ത്രിമാരോട് ബീഡിപ്പടക്കം കൊണ്ട് ആനയെ ഓടിക്കാന്‍ സാധിക്കുമോ എന്നും അലന്‍ ചോദിച്ചു. അതേസമയം മന്ത്രിമാരുടെ സംഘം എത്താന്‍ വൈകിയതില്‍ അജീഷിന്റെ കുടുംബവും ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. വന്യജീവി അക്രമണത്തില്‍ നാട്ടുകാര്‍ പരാതികള്‍ പറഞ്ഞു. അതേസമയം കര്‍ണാടകയില്‍ നിന്നും എത്തിയ ആനയെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

നാട്ടില്‍ എന്തൊക്കെ സംഭവിച്ചാലും ഉദ്യോഗസ്ഥരെ കണികാണാന്‍ കിട്ടാറില്ല. കുരങ്ങിന്റെയും കാട്ടാനയുടെയും വോട്ട് വാങ്ങിയല്ല നിങ്ങള്‍ നിയമസഭയില്‍ എത്തിയത്. മനുഷ്യരുടെ വോട്ട് വാങ്ങിയല്ലെ. ജനങ്ങളുടെ കാര്യത്തില്‍ ഭരണം നടത്താന്‍ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.