ആലപ്പുഴയിൽ ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച്, യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: പാതിരപ്പള്ളി ദേശീയപാതയിൽ ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. കൊച്ചി ഇൻഫോപാർക്ക് ഉദ്യോഗസ്ഥയും കിടങ്ങറ സ്വദേശിയുമായ പാർവതി ജഗദീഷ് (27) ആണ് വാഹനാപകടത്തിൽ മരിച്ചത്.

കൊച്ചിയിൽ നിന്നും ആലപ്പുഴയിലെ വീട്ടിലേയ്‌ക്ക് വരുന്നതിനിടെ യുവതി സഞ്ചരിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവതിയെ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് വൈകിട്ടോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു.

വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രം ബാക്കിനിൽക്കെയാണ് യുവതിയുടെ അപ്രതീക്ഷിത മരണം. മെയ് 20 നായിരുന്നു പാർവതിയുടെ വിവാഹനിശ്ചയം നടത്താനിരുന്നത്.