ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകര തലവൻ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകര തലവൻ ഒരാൾ കൂടി പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു എന്ന വാർത്തകൾ വരികയാണ്‌. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര കമാൻഡർമാരിൽ ഒരാളായ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലേക്ക് ഭീകരന്മാരേ നുഴഞ്ഞ് കയറാൻ ആയുധങ്ങളുമായി വിടുകയും കാശ്മീർ പിടിച്ചെടുക്കാനും ഈ ഭീകരൻ നേതൃത്വം നല്കിയിരുന്നു. ഭാരതത്തിന്റെ ശത്രുക്കൾ അത് കാനഡയിലും അമേരിക്കയിലും , പാക്കിസ്ഥാനിലും ഒക്കെ ഒന്നൊന്നായി അഞ്ഞാത കാരണത്താൽ കൊലപ്പെടുമ്പോൾ അത് അവരുടെ വിധിയായി ഭാരതം എഴുതി തള്ളി കൈകഴുക്കുകയാണ്‌ പതിവ്

ഇപ്പോൾ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ കമാന്ററുടെ ദുരൂഹ മരണം ഭീകര ക്യാമ്പുകളിൽ നടുക്കം തന്നെ ഉണ്ടാക്കി. ഇന്ത്യയുടെ അദൃശ്യ കരങ്ങൾ എന്ന രീതിയിലാണ്‌ പാക്കിസ്ഥാൻ മാധ്യമങ്ങൾ ഇതിനെ കാണുന്നത്.മരിച്ച കൊടും ഭീകരൻ ഇന്ത്യയിലെ പുൽ വാമ സ്വദേശിയാണ്‌. യുണൈറ്റഡ് ജിഹാദ് കൗൺസിലിൻ്റെ (യുജെസി) സെക്രട്ടറി ജനറലും തഹ്‌രീക്-ഉൽ-മുജാഹ്ദീൻ്റെ (ടിയുഎം) അമീറുമായ റഹ്മാൻ കാശ്മീരിൽ ഭീകര പ്രവർത്തനം നടത്തി സൈന്യത്തിന്റെ പിടിയിൽ പെടാതെ അതിർത്തി കടന്ന പാക്കിസ്ഥാനിലേക്ക് രക്ഷപെടുകയായിരുന്നു. ഇത്തരത്തിൽ പാക്കിസ്ഥാനിലേക്ക് ഭീകര പ്രവർത്തനത്തിന്റെ പേരിൽ ഓടിപോയ കാശ്മീരികൾ പതിനായിരത്തിലേറെ വരും. അവരെല്ലാം ഇപ്പോൾ ഇന്ത്യൻ പൗരന്മാരായി പാക്കിസ്ഥാനിൽ കഴിയുകയാണ്‌. ഇവരിൽ നിരവധി പേരുടെ പൗരത്വം ഇന്ത്യ റദ്ദ് ചെയ്തിരുന്നു.

ഇപ്പോൾ കൊല്ലപ്പെട്ട കൊടും ഭീകരൻ റഹ്മാനെ 2022 ഒക്ടോബറിൽ ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചതാണ്‌. ഇന്ത്യയുടെ മോസ്റ്റ് വാണ്ടണ്ട് ഭീകരനും ആണിയാൾ.ഇയാളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല. ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ പങ്കാളിയായ ഇയാൾ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി അടുത്ത് പ്രവർത്തിച്ചിരുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ മാസങ്ങളിൽ പാക്കിസ്ഥാനിൽ നിരവധി പ്രമുഖ ഭീകരർ കൊല്ലപ്പെടുകയോ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയോ ചെയ്തിട്ടുണ്ട്. ജമ്മു കാശ്മീരിനെ പാക്കിസ്ഥാനുമായി ലയിപ്പിക്കുകയും പാൻ-ഇസ്ലാമിസ്റ്റ് ഐഡൻ്റിറ്റി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ കൊല്ലപ്പെട്റ്റ റഹ്മാന്റ് ഭീകര സംഘടന ഉണ്ടാക്കിയത്.

1991-ൽ അതിൻ്റെ സ്ഥാപകൻ യൂനുസ് ഖാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ ഗ്രൂപ്പിന് ആദ്യ വർഷങ്ങളിൽ വലിയ തിരിച്ചടി നേരിട്ടു.
ജമ്മു കശ്മീരിൽ സജീവമായ എല്ലാ തീവ്രവാദ സംഘടനകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരുന്നതിനായി പാക്ക് ആസ്ഥാനമായുള്ള ജിഹാദി സംഘടനകളുടെ ഒരു കൂട്ടായ്മയാണ് യുജെസി. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, അൽ ബദർ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങി നിരവധി സംഘടനകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. നുഴഞ്ഞുകയറ്റത്തിന് പുറമെ അവരുടെ പ്രവർത്തനങ്ങളും പരിശീലനവും ഇപ്പോൾ കൊല്ലപ്പെട്ട റഹ്മാൻ ഏകോപിപ്പിച്ചിരുന്നു.

2018ൽ കശ്മീരി വിദ്യാർത്ഥികളോട് ഇന്ത്യയുടെ സുരക്ഷാ സേന യോട് എതിരിടുമ്പോൾ കൊല്ലപ്പെടാതിരിക്കാൻ കൃത്യമായ പരിശീലനത്തിന് ശേഷം മാത്രം ആയുധമെടുക്കാൻ റഹ്മാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ ഓർമ്മിപ്പിച്ചു. അഹ്ൽ അൽ-ഹദീസ് ചിന്താധാരയുടെ ശക്തമായ വക്താവായിരുന്നു,“ അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജെകെ-ഐഎസ്, അൽ-ഖ്വയ്ദ വിഭാഗമായ അൻസാർ ഗജ്വത്-ഉൽ-ഹിന്ദ് തുടങ്ങിയ സംഘടനകളുമായി ഏകോപനം നടത്തിയിരുന്നു.ചൈനയിൽ നിന്ന് കറാച്ചിയിലേക്ക് പോയ കപ്പൽ ആണവ ചരക്കെന്ന് സംശയിക്കുന്നതിൻ്റെ പേരിൽ മുംബൈ തുറമുഖത്ത് പിടികൂടിതിലും ഇയാളുടെ പങ്ക് വ്യക്തമായിരുന്നു.

യുടെ പ്രവർത്തന തന്ത്രത്തിൻ്റെ ഭാഗമായി കൊല്ലപ്പെട്ട റഹ്മാൻ പാക്കിസ്ഥാനിൽ കഴിയുന്ന ഇന്ത്യൻ ഭീകരന്മാരോട് ആയുധം എടുത്ത് അതിർത്തി കടന്ന് യുദ്ധത്തിനും ആഹ്വാനം ചെയ്തിരുന്നു. എന്തായാലും ഇന്ത്യയുടെ എതിരാളി അഞ്ജാത കാരണത്തിൽ കൊല്ലപ്പെട്ടു.