യുദ്ധം നിർത്തി നെഹ്രു പാക്കിസ്ഥാനെ സഹായിച്ചു, പാക്ക് കാശ്മീർ വിട്ടുനല്കി, അമിത്ഷായുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

രാജ്യം ഞടുങ്ങുന്ന വെളിപ്പെടുത്തലുമായി അമിത്ഷാ. പാക്ക് അധിനിവേശ കാശ്മീരിനു പിന്നിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു. ഇന്ത്യാ പാക്ക് യുദ്ധത്തിൽ വെടി നിർത്തൽ നടത്തി പാക്കിസ്ഥാനെ നെഹ്രു രക്ഷിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലാണ് അമിത് ഷാ നടത്തിയിരിക്കുന്നത്.

കശ്മീരിൽ നെഹ്‌റുവിന്റെ മണ്ടത്തരങ്ങൾ എന്ന നിലയിൽ ആണ്‌ ഷാ ആഞ്ഞടിച്ചത്. നെഹ്‌റുവിന്റെ രണ്ട് പിഴവുകളാണ് ജമ്മു കശ്മീരിന് തിരിച്ചടിയായതെന്ന് അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിച്ചതും ഐക്യരാഷ്ട്രസഭയിൽ പോയതും തെറ്റായിപ്പോയി എന്ന തന്റെ അഭിപ്രായം ഊന്നിപ്പറയാൻ നെഹ്‌റുവിന്റെ തന്നെ ഉദ്ധരണികളാണ് അമിത് ഷാ ഉപയോ​ഗിച്ചത്. ഐക്യരാഷ്ട്രസഭയുടെ ഇടപെടലും അനുകൂല നിലപാടും ഉണ്ടായിട്ടും ഒന്നും നേടാതെ ഇന്ത്യ യുദ്ധം നിർത്തി.

ഐക്യരാഷ്ട്ര സഭയുടെ അനുഭവത്തിന് ശേഷം പാക്കിസ്ഥാനിൽ നിന്ന് തൃപ്തികരമായ ഒരു ഫലം പ്രതീക്ഷിക്കാനാവില്ലെന്ന് ഞാൻ നിഗമനം ചെയ്തു. വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള തീരുമാനം നല്ലതാണെന്ന് ഞാൻ കരുതി, പക്ഷേ ഞങ്ങൾക്ക് ശരിയായ തീരുമാനമെടുക്കാനോ വിലയിരുത്താനോ കഴിഞ്ഞില്ല. മുൻകാല തെറ്റുകളാണെങ്കിലും, വെടിനിർത്തൽ തീരുമാനത്തിലെത്തുന്നതിന് മുമ്പ് നമ്മൾ കൂടുതൽ ചർച്ച ചെയ്യണമായിരുന്നെന്ന നെഹ്‌റുവിന്റെ പ്രസ്താവനയാണ് അമിത് ഷാ ലോക്സഭയിൽ ഉദ്ധരിച്ചത്.

പാക് അധിനിവേശ കശ്മീരിന് കാരണക്കാരൻ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാനുമായുള്ള യുദ്ധസമയത്ത് ഇന്ത്യ അവരെ തോല്പ്പിച്ചിരുന്നു. എന്നിട്ടും നെഹ്രു വെടി നിർത്തി. യുദ്ധത്തിൽ പാക്കിസ്ഥാൻ തകർന്നു എന്ന് കണ്ടപ്പോൾ നെഹ്രു വെടി നിർത്തി. യുദ്ധത്തിൽ വിജയവും ഫലവും അതിന്റെ നേട്ടവും എടുക്കാതെ നെഹ്രു വെടി നിർത്തുകയായിരുന്നു. ഇതിന്റെ പിന്നിൽ എന്തായിരിക്കും. നെഹ്രു അന്ന് വെടി നിർത്തിയില്ലായിരുന്നു എങ്കിൽ ഇന്ന് പാകിസ്ഥാൻ അധിനിവേശ കാശ്മീർ ഉണ്ടാകുമായിരുന്നില്ല. ഇന്ത്യൻ സൈന്യം ആ ഭാഗം മുഴുവൻ പിടിച്ചെടുക്കുമായിരുന്നു. നമ്മുടെ രാജ്യം വിജയിക്കുകയായിരുന്നെന്നും അമിത് ഷാ പറഞ്ഞു