അമിതാഭ് ബച്ചൻ ​​ഗുരുതരാവസ്ഥയിലോ, മരുമകളും കൊച്ചുമകളും ആശുപത്രി വിട്ടതിനു പിന്നാലെ കരഞ്ഞതെന്തിന് ആശങ്ക

കഴിഞ്ഞ ദിവസമാണ് കോവിഡിൽ നിന്ന് മുക്തി നേടി ഐശ്വര്യ റായിയും മകൾ ആരാധ്യയും ആശുപത്രി വിട്ടത്. അമിതഭ് ബച്ചനാണ് കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിതീകരിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്ഥിതീകരിച്ചത്. ജയാ ബച്ചന്റെ പരിശോധന ഫലം നെ​ഗറ്റീവായിരുന്നു. ഐശ്വര്യയും ആരാധ്യയും ആശുപത്രി വിട്ട കാര്യം അഭിഷേകാണ്. ഇപ്പോളിതാ ട്വിറ്ററിൽ കുറിപ്പുമായെത്തിയിരിക്കുകയാണ് അമിതാ ബച്ചൻ. കരഞ്ഞുകൊണ്ട് അമിതാഭ് ബച്ചനെഴുതിയ ട്വീറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.എന്റെ മരുമകളും കൊച്ചുമകളും ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ശേഷം എനിക്കെന്റെ കണ്ണുനീരിനെ നിയന്ത്രിക്കാനാവുന്നില്ല. ദൈവമേ നിന്റെ അനു​ഗ്രഹം അനന്തമാണെന്നാണ് ട്വീറ്ററിൽ കുറിച്ചത്.

അതിനുപിന്നാലെ ബച്ചന്റെ ആരോ​ഗ്യസ്ഥിയി മോശമാണോ എന്നുള്ള ആശങ്കയിലാണ് ആരാധകർ. മകളും കൊച്ചു മകളും ആശുപത്രി വിട്ടതിനു പിന്നാലെ അമിതാഭ് ബച്ചൻ കരഞ്ഞതെന്തിന്, അമിതാ ബച്ചൻ കരഞ്ഞുകൊണ്ട് ട്വിറ്ററിലെഴുതിയത് തന്റെ അസുഖത്തെക്കുറിച്ചുള്ള ആശങ്കമൂലമോ.. തുടങ്ങിയ നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സിനിമ ലോകത്ത് ഇതുമായി ബന്ധപ്പെട്ടുള്ള വലിയ ആശങ്കകളും പ്രാർത്ഥനകളും ഉയരുന്നുണ്ട്

കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചൻ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ പത്തു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത്.