ചരിത്രം കുറിച്ച് ഇന്ത്യ, കപ്പൽവേധ മിസൈൽ ഹെല്കോപ്റ്ററിൽ നിന്ന് തൊടുത്തു, വൻ വിജയം

യുദ്ധ സന്നാഹത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ ഹെലികോപ്റ്ററിൽ നിന്നും കപ്പൽ വേധ മിസൈൽ പരീക്ഷിച്ചു. സീക്കിങ്ങ് 42 ബി എന്ന വിഭാഗത്തിലെ ഹെലികോപ്റ്ററിൽ നിന്നും കപ്പൽ തകർക്കുന്ന ശക്തിയേറിയ നേവൽ ആന്റ് ഷിപ്പ് മിസൈൽ ആണ്‌ പരീക്ഷിച്ചത്. പൂർണ്ണമായും മിസൈൽ തദ്ദേശീയമായി വികസിപ്പിച്ചതാണ്‌. ഹെലികോപ്റ്ററിൽ നിന്നും തൊടുക്കാവുന്ന ഈ മിസൈൽ ഇന്ത്യൻ സൈന്യത്തിനു പുതിയ ചരിത്രവും മുതൽ കൂട്ടുമാണ്‌. നാവികസേനയും ഡിആർഡിഒയും സംയുക്തമായാണ്‌ പരീക്ഷണം നടത്തിയത്.നേവൽ ആന്റി-ഷിപ്പ് മിസൈലിന്റെ ഗൈഡഡ് ഫ്ലൈറ്റ് ട്രയൽ ആണിപ്പോൾ നടന്നത്. പരീക്ഷണം വിജയകരമായതോടെ ഈ മിസൈൽ ഇന്ത്യ ഇനി വൻ തോതിൽ ഉല്പാദിപ്പിക്കുകയും ഹെലികോപ്റ്റർ നിയന്ത്രിത പോരാട്ടത്തിനു ഉപയോഗിക്കുകയും ചെയ്യും. സീക്കർ, ഗൈഡൻസ് ടെക്‌നോളജികൾ ഉൾപ്പെടെയുള്ള മിസൈൽ സാങ്കേതികവിദ്യയിൽ സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ വെടിവയ്പ്പ് എന്ന് നാവികസേന വക്തവാവ് പറഞ്ഞു.

നാവിക സേനയുടെ ഔദ്യോഗിക ഹാൻഡിൽ എക്സ് പ്ളാറ്റ്ഫോമിലും ഇതിന്റെ അറിയിപ്പ് വന്നു കഴിഞ്ഞു. വിജയകരമായ പരീക്ഷണങ്ങൾ മിസൈൽ സാങ്കേതികവിദ്യയിൽ “ആത്മബീർഭർ ഭാരത്” എന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നു.2022 മേയിലാണ് മിസൈൽ ആദ്യമായി പരീക്ഷിച്ചത്. എന്നാൽ ഇന്ന് ഫൈറ്റിങ്ങ് പരീക്ഷണം ആണ്‌ നടന്നത്. ഇതോടെ മിസൈലിനു ശത്രുക്കളുടെ കപ്പലുകളേ തകർക്കാനാകും എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. പരീക്ഷണത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഹെലികോപ്റ്ററിനായി തദ്ദേശീയമായി വികസിപ്പിച്ച ലോഞ്ചർ ഉൾപ്പെടെ നിരവധി പുതിയ സാങ്കേതികവിദ്യകൾ മിസൈൽ ഉപയോഗിക്കുന്നു.

മിസൈൽ ഗൈഡൻസ് സംവിധാനത്തിൽ അത്യാധുനിക നാവിഗേഷൻ സംവിധാനവും സംയോജിത ഏവിയോണിക്‌സും ഉൾപ്പെടുന്നു. കപ്പലുകൾക്കും വലിയ ബോട്ടുകൾക്കുമെതിരെ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഗൈഡഡ് മിസൈലാണ്. ഭൂരിഭാഗം കപ്പൽ വേധ മിസൈലുകളും വിമാനത്തിൽ നിന്നോ കരയിൽ നിന്നോ തൊടുക്കുകയാണ്‌ പതിവ്.ഇന്ത്യ പുതുതായി നിർമ്മിച്ച് മിസൈൽ ആകട്ടെ ഹെല്കോപ്റ്ററിൽ നിന്നും ഉപയോഗിക്കുന്നത് കൂടാതെ വെള്ളത്തിനടിയിലേക്ക് ഇറങ്ങി കപ്പലിന്റെ അടിത്തട്ട് തകർക്കാൻ സാധിക്കും. മിസൈൽ കടൽ സ്കിമ്മിംഗ് ഇനത്തിലുള്ളവയാണ്, കപ്പൽ വിരുദ്ധ മിസൈലുകളുടെ ഒരു വലിയ എണ്ണം ഒരു കപ്പൽ പുറത്തുവിടുന്ന ചൂട് പിന്തുടരാൻ ഇൻഫ്രാറെഡ് ഹോമിംഗ് ഉപയോഗിക്കുന്നു എന്നതാണ്‌. ഉയർന്ന് ചൂട് ഉല്പാദിപ്പിക്കുന്ന കേന്ദ്രം മണത്തറിഞ്ഞ് ഈ ഇൻഫ്രാറെഡ് ഹോമിംഗ് മിസൈലുകൾക്ക് വഴികാട്ടിയാകും. കപ്പലിന്റെ എഞ്ചിൻ ഭാഗം തന്നെയായിരിക്കും മിസൈലുകൾ ഉന്നം വയ്ക്കുന്നതും.

വിമാനവിരുദ്ധ തോക്കുകളുടെ പരിധിക്ക് പുറത്ത് പറക്കാനും ബോംബാർഡിയർ വഴിയുള്ള വിഷ്വൽ ഗൈഡൻസ് ഉപയോഗിച്ച് റേഡിയോ നിയന്ത്രണത്തിലൂടെ മിസൈലിനെ ലക്ഷ്യത്തിലേക്ക് നയിക്കാനും കഴിയും. അന്തർവാഹിനികൾ, ബോംബറുകൾ, യുദ്ധവിമാനങ്ങൾ, പട്രോളിംഗ് വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, തീരത്തെ ബാറ്ററികൾ, ലാൻഡ് വെഹിക്കിളുകൾ എന്നിവയുൾപ്പെടെ വിവിധ ആയുധ സംവിധാനങ്ങളിൽ നിന്നും പുതിയ ഇന്ത്യൻ മിസൈൽ ഉപയോഗിക്കാൻ ആകും. ഇന്ത്യയുടെ കൈവശം ആണവായുധങ്ങളും മുമ്പ് വികസിപ്പിച്ച രാസായുധങ്ങളും ഉണ്ട് ഉൾപ്പെട്ട മിസൈലുകൾ ഉണ്ട് എന്നാണ്‌ കണക്കാക്കുന്നത്.ആണവായുധങ്ങളുടെ വലിപ്പത്തെക്കുറിച്ച് ഇന്ത്യ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയ്ക്ക് 164 ആണവായുധങ്ങൾ ഉണ്ടെന്നാണ്. ആണവ മിസൈലുകളിൽ ഇന്ത്യ ചൈനക്ക് തുല്യമായ സ്ഥാനം വഹിക്കുന്നു എന്നും കരുതുന്നു. ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകൾ ഇന്ത്യ മുഖ്യമായും നിർമ്മിച്ചത് പൊക്രാൻ ആണവ പരീക്ഷണ ശേഷം ആയിരുന്നു.

കൂടാതെ  ആണവായുധങ്ങൾക്ക് ആവശ്യമായ ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഇന്ത്യയുടെ കൈവശം സ്റ്റോക്ക് ഉണ്ട്. ഇത് ഏത് സമയവും ആണവ ബോംബാക്കി മാറ്റാനും സാധിക്കും.1999-ൽ, ഇന്ത്യയിൽ 800 കിലോഗ്രാമും വേർതിരിക്കപ്പെട്ട റിയാക്ടർ-ഗ്രേഡ് പ്ലൂട്ടോണിയം ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്നു, മൊത്തം 8,300 കിലോഗ്രാംപ്ലൂട്ടോണിയം ഇന്ത്യക്ക് സ്റ്റോക്ക് ഉണ്ട്. ഏതാണ്‌ 1000 ആണവായുധങ്ങൾ നിർമ്മിക്കാൻ ഇതുകൊണ്ട് സാധിക്കും. ചൈനക്ക് മൊത്തത്തിൽ 500ഓളം ആണവായുധം ഉണ്ട് എന്ന് കണക്കാക്കുന്നു എങ്കിലും ഇന്ത്യടെ കൈവസമാണ്‌ പ്ളൂട്ടോണിയം സ്റ്റോക്ക് കൂടുതൽ എന്നാണ്‌ പറയുന്നത്.