മുംബൈ ഭീകരാക്രമണം , നൂറോളം ഇന്ത്യക്കാരുടെ ജീവനെടുത്ത ലഷ്കറെ തയിബയെ ഭീകര സംഘടനയാക്കി പ്രഖാപിച്ചു ഇസ്രായേൽ

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചത് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തയിബയെ എന്ന (എൽഇടി) ഭീകര സംഘടനയെന്ന് ഇസ്രായേൽ . മുംബൈ ഭീകരാക്രമണം നടന്നിട്ട് 15 വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി ആകുമ്പോഴാണ് ലഷ്‌കര്‍-ഇ-തൊയ്ബയെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇസ്രായേൽ പ്രസ്താവന ഇറക്കുന്നത്. നൂറുകണക്കിന് ഇന്ത്യക്കാരുടെ മരണത്തിനു കാരണക്കാരായതു പാക്കിസ്ഥാനിലെ ഭീകരസംഘടനായായ ലഷ്കറെ തയിബ ആണ് . അതിനാൽ തന്നെയാണ് ‘ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലോ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റോ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള, അതിര്‍ത്തിക്ക് അകത്തുനിന്നോ ചുറ്റുപാടില്‍ നിന്നോ തങ്ങള്‍ക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ കുറിച്ച് തയ്യാറാക്കിയ പട്ടികയിൽ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തയിബയെ എന്ന (എൽഇടി) ഭീകര സംഘടന ഇടം പിടിച്ചത് എന്നാണ് ഇസ്രായേൽ വ്യക്തമാകുന്നത് .ഇന്ത്യയിൽനിന്നു പ്രത്യേക അഭ്യർഥനയില്ലെങ്കിലും എൽഇടിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഇന്ത്യയിലെ ഇസ്രയേൽ എംബസി അറിയിച്ചു.

‘‘ഇന്ത്യൻ സർക്കാർ അഭ്യർഥിച്ചില്ലെങ്കിലും ഇസ്രയേൽ ഭരണകൂടം ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഔദ്യോഗികമായി പൂർത്തിയാക്കുകയും ലഷ്കറെ തയിബയെ നിയമവിരുദ്ധ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.’’– ഇസ്രയേൽ എംബസി പ്രസ്താവനയിൽ പറഞ്ഞു.

‘‘നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരുടെയും മറ്റുള്ളവരുടെയും മരണത്തിന് ഉത്തരവാദികളായ മാരകവും നിന്ദ്യവുമായ ഒരു ഭീകരസംഘടനയാണ് ലഷ്കറെ തയിബ. 2008 നവംബർ 26ലെ അതിന്റെ ഹീനമായ പ്രവർത്തനങ്ങൾ ഇപ്പോഴും സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ശക്തമായി പ്രതിധ്വനിക്കുന്നു.’’– പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മൂന്നു ദിവസത്തോളം നീണ്ടുനിന്ന മുംബൈ ഭീകരാക്രമണം 2008 നവംബർ 26നാണ് ആരംഭിച്ചത്. ആഗോളതലത്തിൽ വ്യാപകമായ അപലപിക്കപ്പെട്ട ആക്രമണത്തിൽ നിരവധി വിദേശ പൗരന്മാർ ഉൾപ്പെടെ 166 പേർ മരിക്കുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ആറു ജൂത് വംശജരുമുണ്ടായിരുന്നു. ചബാദ് ഹൗസ് എന്നറിയപ്പെടുന്ന നരിമാൻ ഹൗസിൽ വച്ചാണ് ഇവരെല്ലാം കൊല്ലപ്പെട്ടത്.

ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, പ്രശസ്തമായ ലിയോപോൾഡ് കഫേ, രണ്ട് ആശുപത്രികൾ, ഒരു തിയറ്റർ എന്നിവയുൾപ്പെടെ മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ ഭീകരർ സാധാരണക്കാരെ ലക്ഷ്യമിട്ടിരുന്നു. നരിമാൻ ഹൗസിലും ഒബ്‌റോയ് ട്രൈഡന്റിലും താജ്മഹൽ പാലസ് ഹോട്ടലിലുമായി ആയിരങ്ങളെ ബന്ദികളാക്കുകയും ചെയ്തു.

അതേസമയം, രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന് 15വര്‍ഷം തടവ് വിധിച്ച് കോടതി .പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഷ്‌കര്‍ ഭീകരനായ സാജിദ് മജീദ് മിറിന് 15 വര്‍ഷത്തെ തടവും നാലു ലക്ഷം രൂപയും ചുമത്തിയത്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിലാണ് സാജിദിനു പിടിവീണത്, ഞായറാഴ്ചയാണ് കോടതി ഈ കേസില്‍ വിധി പറഞ്ഞത്.കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ പാക് ഭീകര വിരുദ്ധ സേനയുടെ പിടിയിലായത്. അന്നുമുതല്‍ സാജിദ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ ത്വയ്ബ ഓപറേഷന്‍സ് കമാന്‍ഡറുമായ സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വര്ഷം തികയുന്ന ഈ സമയത്താണ് മുംബൈ ഭീകരാക്രമണം നടത്താൻ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിൽ സാജിദ് 15വര്‍ഷം തടവ് വിധിച്ച് കോടതി ഉത്തരവ് വന്നിരിക്കുന്നതും.2008 നവംബര്‍ 26 ന് ആണ് 10 ഭീകരർ മുംബൈയെ കുരുതിക്കളമാക്കിയത്.

മൂന്ന് ദിവസത്തോളം ആണ് രാജ്യം വിറങ്ങലിച്ച് നിന്ന് പോയത്. ലഷ്‌കര്‍-ഇ-തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിൽ. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരര്‍ സമുദ്ര മാര്‍ഗം വഴി എത്തി നടത്തിയ ആക്രമണം. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം അഴിച്ചു വിട്ടു. നാലു ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെ വധിച്ചു എന്നാണ് കണക്കുകൾ പറയുന്നത്.തീവ്രവാദ വിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെയും , വിജയ് സലസ്‌കറും മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അടക്കം 22 സൈനികരും ഏറ്റുമുട്ടലിൽ മരിച്ചിരുന്നു. വിദേശി സഞ്ചാരികളും കൂട്ടക്കൊലയിൽ ഇരകളാക്കപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നവംബർ 26 – ന്‌ തുടങ്ങിയ ഭീകരാക്രമണം 60 മണിക്കൂറുകൾ നീണ്ടു നിന്നു. 2008 നവംബർ 29 – ന്‌ അക്രമിക്കപ്പെട്ട സ്ഥലങ്ങൾ സൈന്യം തിരിച്ചു പിടിക്കുന്നത് വരെ ആക്രമം നീണ്ടു. ഭീകരരിൽ അജ്മല്‍ കസബ് ഒഴികെ മറ്റ് ഒന്‍പത് പേരും സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. മൂന്നു ദിവസം നീണ്ടു നിന്ന അരും കൊലയില്‍ വിദേശികളടക്കം 166 ആളുകളായിരുന്നു കൊല്ലപ്പെട്ടത്. നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേറ്റു.

മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലിലാണ് ഏറ്റവും അധികം ആക്രമണം നടന്നത്. 31 ആളുകള്‍ ഹോട്ടലിന് അകത്ത് കൊല്ലപ്പെട്ടു. അതിഥികളും ആദിതേയരും ഇതില്‍ ഉള്‍പ്പെടുന്നു. സംഭവം കഴിഞ്ഞ് പതിമൂന്ന് വർഷം ആയെങ്കിലും 115 വര്‍ഷത്തെ പാരമ്പര്യമുള്ള താജ് ഹോട്ടലില്‍ ഇന്നും അന്നത്തെ ആ ഭീകരാക്രമണത്തിന്റെ ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്….ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ 2012 നവംബര്‍ 21-ന് തൂക്കിലേറ്റി. പരിശീലനം നല്‍കിയ 26 പേരില്‍ പത്തു പേരെ തെരഞ്ഞെടുത്ത് യന്ത്രതോക്കുകളും ബോംബുകളും മറ്റും നല്‍കി ഭീകരരെ അറബിക്കടല്‍ കടത്തി മുംബൈയില്‍ എത്തിക്കുകയായിരുന്നു.

കറാച്ചി കേന്ദ്രമാക്കി ഭീകരർ നടത്തിയ മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഫലമായിരുന്നു മുംബൈ ആക്രമണം. ഈ ഒരു ആക്രമണത്തില്‍ സ്വന്തം സേനയെ മുന്നില്‍ നിന്ന് നയിച്ച ആളായിരുന്നു മേജര്‍ “സന്ദീപ് ഉണ്ണികൃഷ്ണന്‍”.എന്നാല്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ പോരാട്ടം നയിച്ച സന്ദീപ് രക്ഷാ പ്രവര്‍തത്തനത്തില്‍ വേടിയേറ്റു മരിക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ പാകിസ്താന്‍ തീവ്രവാദ സംഘടനായ ലഷ്‌കര്‍ ഇ തൊയിബയുടെ പങ്ക് ഇന്ത്യ ചൂണ്ടിക്കാട്ടിയെങ്കിലും ഇസ്ലാമാബാദ് ഇത് നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നത്. രാജ്യം നയതന്ത്രവുമായി മുന്നേറിയപ്പോള്‍ താജ് ഹോട്ടല്‍ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം ന‌ൽകി. ഹോട്ടലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു പിടിക്കുക ആയിരുന്നു .ആക്രമണത്തിന്റെ പ്രത്യാഘതങ്ങള്‍ വളരെ വലുതായിരുന്നു. അത് കൊണ്ട് തന്നെ മുംബൈ ഭീകരാക്രമണം നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കി. അറുപത് മണിക്കൂറോളം മുംബൈ നഗരത്തെ മുൾ മുനയിൽ നിർത്തിയ ആ ആക്രമണം നവംബർ 29-ന് രാവിലെ എട്ടുമണിയോടെ, താജ് പാലസ് ഹോട്ടലിലെ അവസാന തീവ്രവാദിയെയും എൻഎസ്ജി വധിച്ചതോടെ അവസാനിക്കുകയായിരുന്നു. ആക്രമണത്തിനെത്തിയ പത്തു തീവ്രവാദികളിൽ ഒമ്പതുപേരും ആക്രമണത്തിനിടെ വധിക്കപ്പെട്ടു. ജീവനോടെ പിടിക്കപ്പെട്ട അജ്മൽ അമീർ കസബ് എന്ന പത്താമനെതിരെ എൺപതോളം കുറ്റങ്ങൾ ചുമത്തി വിചാരണ നടത്തപ്പെട്ടു. 2012 ല്‍ അവശേഷിച്ച ഒരേയൊരു ഭീകരനെ ഇന്ത്യ വധിച്ചു