യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കി ആന്റണി പെരുമ്പാവൂർ

നിർമ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂർ യു.എ.ഇ ഗോൾഡൻ വിസ സ്വീകരിച്ചു. ആന്റണി പെരുമ്പാവൂർ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ സന്തോഷം പങ്കുവെച്ചത്. വിസ ലഭിച്ചതിൽ യു.എ.ഇ അധികൃതരോടും യൂസഫ് അലിയോടും മോഹൻലാലിനും ആന്റണി പെരുമ്പാവൂർ നന്ദി അറിയിച്ചു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ

അബുദാബി ഗവൺമെന്റിൽ നിന്നും ഗോൾഡൻ വിസ സ്വീകരിക്കാനായതിൽ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ഈ അവസരത്തിൽ യുഎഇ രാഷ്ട്രത്തലവനായ റോയൽ ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോട് ഞാൻ നന്ദി പറയുന്നു. എം എ യൂസഫ് അലി സർ, അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി വൈസ് ചെയർമാൻ സയിദ ബദ്രേയ്യ അൽ മസ്റൂയി, ടുഫോർ 54-ലെ ഗവൺമെന്റ് സർവീസസ് മേധാവി എച്ച്.ഇ. മുഹമ്മദ് ഹെലാൽ അൽ മേരി, അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറലും മറ്റ് ഉദ്യോഗസ്ഥർക്കും നന്ദി.

മോഹൻലാൽ സാറിന്റെ സ്‌നേഹത്തിനും ആശംസകൾക്കും നന്ദി പറയുന്നു. അതോടൊപ്പം മലയാള സിനിമാ മേഖലയ്ക്കും ആശിർവാദ് കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.