ഉമ്മവെക്കാൻ ഫഹദ് അടുത്തേക്ക് വരുമ്പോൾ ഞാൻ പിന്നിലേക്ക് പോവുമായിരുന്നു- അനുശ്രീ

ഫഹദ് ഫാസിലിനൊപ്പം ഡയമണ്ട് നെക്ലസ് ചെയ്യുമ്പോളുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് അനുശ്രി. സിനിമയിലെ ചുംബനരം​ഗ്തതിൽ അഭിനയിക്കേണ്ടി വന്നു, നല്ല ബുദ്ധിമുട്ടായിരുന്നു ആ രംഗം ചെയ്യാൻ. ഇങ്ങനെയൊക്കെ ചെയ്ത് നാട്ടിലേക്ക് തിരിച്ചു പോവണല്ലോ എന്ന് ആലോചിക്കുമ്പോൾ പേടിയായിരുന്നു. ചുംബിക്കാൻ ഫഹദ് അടുത്തേക്ക് വരുമ്പോൾ ഞാൻ പിന്നിലേക്ക് പോവുകയായിരുന്നു ഇത് കണ്ട് ലാൽജോസ് സാർ അനു നീ എന്താണ് കാണിക്കുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഇത്തരം രംഗങ്ങളിൽ കൃത്യമായ എക്‌സ്പ്രഷൻ ഒന്നും എനിക്ക് വരാറില്ലായിരുന്നു . ഇപ്പോൾ അത് കുറച്ചൊക്കെ മാറി എങ്കിലും ചെറുതായിട്ട് റൊമാന്റ്‌സ് ചെയ്യാൻ പറയുമ്പോൾ ഒരു വിറയൽ ആണ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യലൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധിക്കപ്പെട്ട അനുശ്രീ നിരവലധി ചിത്രങ്ങളിൽ അഭിനയിച്ചു. റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്‌സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.