മുഖ്യമന്ത്രിയുടെ അപരാജിത വൻ പരാജയം, പരാതി നൽകിയിട്ടും നടപടിയില്ല

മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീകൾകളുടെ പരാതികൾ പെട്ടെന്ന് പരിഹരിക്കാൻ രൂപീകരിച്ച അപരാജിതക്കെതിരേ പരാതിയുമായി അമ്മയും മകളും. ഗാർഹികപീഡനം അനുഭവിക്കുന്നവർക്ക് പൊലീസിനെ ഉടനടി വിവരമറിയിക്കാൻ ഹെൽപ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ടെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്ന് ആക്ഷേപം.

കൊല്ലം ജില്ലയിൽ കടയ്ക്കൽ ചിതറയിൽ താമസിക്കുന്ന സ്മിതയും മകൾ നിരഞ്ജനയുമാണ്‌ അപരാജിതക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്. പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്ന് മാത്രമല്ല 13 കാരി പെൺകുട്ടി ഉൾപെടെ അപരാജിതയിലേക്ക് വിളിച്ചിട്ട് ഫോൺ എടുത്ത വനിതാ പോലീസുകാർ തിരികെ വിളിക്കാം എന്ന് പറഞ്ഞ് 3 ദിവസമായി പറ്റിക്കുന്നു എന്നും ഇവർ പറയുന്നു. സ്മിതക്കും കുടുംബത്തിനും കുടുംബ ക്ഷേത്രം ഉണ്ട്. ശനീശ്വര ക്ഷേത്രം എന്നറിയപ്പെടുന്ന അവിടേക്ക് പോകാനും പ്രവേശിക്കാനും ഒരു കൂട്ടം ആളുകൾ സമ്മതിക്കുന്നില്ല. സ്വന്തം ഭൂമിയിൽ ഉള്ള ക്ഷേത്രത്തിലേക്ക് പോകുവാൻ ആകാത്ത വിധം ഇവരെ തടസപ്പെടുത്തിയിരിക്കുന്നു. ഇതിനെതിരെ ഇവർ അപരാജിതയുമായി വിളിച്ചിട്ട് തിരികെ വിളിക്കാം എന്ന മറുപടി മാത്രമാണ്‌ ഉണ്ടാകുന്നത്. ഒരു അത്യാവശ്യ കര്യത്തിനു ഒരു പെൺകുട്ടിയോ വീട്ടമ്മയോ ഒക്കെ വിളിച്ചാൽ എന്താകും അവസ്ഥ എന്ന് ഇവർ ചോദിക്കുന്നു