അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

മലപ്പുറം: താനാളൂരില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍.ഹിജാസ്, സിറാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍വച്ച്‌ പടക്കം പൊട്ടിക്കുകയായിരുന്നു ഇരുവരും. ഇവരുടെ കൈയില്‍ നിന്ന് പടക്കം പൊട്ടുകയായിരുന്നു. ഇത് പടക്കത്തിന്റെ പെട്ടിയിലേക്ക് വീണ് വലിയ സ്‌ഫോടനം ആയി മാറുകയായിരുന്നു.ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.