ആറ് മാസത്തിനുള്ളിൽ 5 ചിത്രങ്ങളുമായി ഏ.ആർ.റഹ്‌മാൻ!

 

റോജയിലൂടെ 1992 ൽ ഇന്ത്യൻ സിനിമയുടെ ഹരമായി മാറിയ സംഗീത സംവിധായക നാണ് ഏ.ആർ.റഹ്‌മാൻ! കഴിഞ്ഞ 30 വർഷത്തിലേറെയായി ഇന്ത്യൻ ചലച്ചിത്രമേഖ ലയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായി തന്നെ നിൽക്കുന്ന ഏ.ആർ.റഹ്‌മാൻ, ഇത്രയും കാലയളവിൽ വളരെ കുറച്ച് സിനിമകൾക്ക് മാത്രമാണ് സംഗീതം നൽകിയിരിക്കുന്നത്.

റഹ്‌മാൻ വളരെ സെലെക്ടിവായി മാത്രമേ ചിത്രങ്ങൾ കമ്മിറ്റ് ചെയ്യാറുള്ളൂ! എന്നാൽ 2022 ൽ അടുത്ത് വരാനിരിക്കുന്ന 6 മാസങ്ങൾക്കുള്ളിൽ അദ്ദേഹം സംഗീതം നൽകിയ അഞ്ച് തമിഴ് സിനിമകൾ അടുത്തടുത്ത് പുറത്തു വരാനിരിക്കുകയാണ്. ആ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം!

പാർത്ഥിപൻ നായകനായി അഭിനയിച്ചു, സംവിധാനം ചെയ്തു നിർമ്മിച്ചിരിക്കുന്ന ഇരവിൻ നിഴൽ എന്ന ചിത്രത്തിന് ഏ.ആർ.റഹ്‌മാനാണ് സംഗീതം നൽകിയിരിക്കു ന്നത്. ഒരേ ടേക്കിൽ എടുത്തിരിക്കുന്നതായി അവകാശപ്പെടുന്ന ഈ ചിത്രം ഈ മാസം ജൂലൈ 15ന് റിലീസാവുകയാണ്. റിലീസിന് മുൻപുതന്നെ ചില പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള വ്യത്യസ്തമായ ചിത്രമാണ് ‘ഇരവിൻ നിഴൽ’ എന്നതും ശ്രദ്ധേയം.

ഈ ചിത്രത്തിനെ തുടർന്ന് ഓഗസ്റ്റ് 11-ന് വിക്രമിന്റെ ‘കോബ്ര’, സെപ്തംബർ 15-ന് സിലംബരശന്റെ ‘വെന്തു തണിന്തതു കാട്’, സെപ്റ്റംബർ 30-ന് മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന ‘പൊന്നിയിൻ സെൽവൻ’, ഡിസംബർ 14ന് റിലീസാകാനിരിക്കുന്ന സിലംബരശൻ നായകനാകുന്ന ‘പത്തു തല’ എന്നീ ചിത്രങ്ങളാണ് ഈ വരുന്ന 6 മാസ കാലയളവിൽ ഏ.ആർ.റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ചു പുറത്തു വരാനിരിക്കുന്ന 5 ചിത്രങ്ങൾ. ‘മലയൻ കുഞ്ഞു’, ‘ആടുജീവിതം’ എന്നീ രണ്ടു മലയാള സിനിമകൾ ഉൾപ്പെടെ പത്തോളം സിനിമകൾ ഇപ്പോൾ ഏ.ആർ.റഹ്‌മാന്റെ കൈകുമ്പിളിൽ വേറെ ഉണ്ട്.