തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ പ്രതിഫലം 120 കോടി, നിർമ്മാതാക്കൾക്ക് നെഞ്ചിടിപ്പ്.

 

തെന്നിന്ത്യന്‍ താരം പ്രഭാസ് തന്റെ പ്രതിഫലം 25% വര്‍ധിപ്പിച്ചതായി റിപ്പോർട്ട്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന സിനിമയോടെയാണ് നിർമ്മാതാക്ക ളിൽ നെഞ്ചിടിപ്പ് ഉണ്ടാക്കി താരം പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുന്നത്. 120 കോടി യോളം രൂപയാണ് പ്രഭാസിന്റെ പ്രതിഫലമെന്നും തുടര്‍ന്ന് നിര്‍മാതാക്കള്‍ കടുത്ത ആശങ്കയിലാണെന്നും ആണ് റിപ്പോർട്ടുകൾ.

ബാഹുബലിയുടെ വിജയത്തിനു ശേഷമാണ് പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി ഉയരുന്നത്. പിന്നീട് ചെയ്ത ‘സാഹോ’ സാമ്പത്തികമായി വിജയിച്ചുവെങ്കിലും പ്രേക്ഷകപ്രീതി കുറഞ്ഞ ചിത്രമായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ‘രാധേ ശ്യാം’ പരാജയമായിരുന്നു. ഇതെല്ലാം നിര്‍മാതാക്കളുടെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

രാമായണം പ്രമേയമാകുന്ന ആദിപുരുഷ് എന്ന ചിത്രം ത്രീഡി രൂപത്തിലാണ് ഒരുക്കുന്നത്. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ. നായിക കൃതി സനോൺ. ടി- സീരീസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മാതാവ് ഭൂഷണ്‍ കുമാറുമൊത്തുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ത്രീഡി ചിത്രമായ ആദിപുരുഷ് എന്നതാണ് ശ്രദ്ധേയം.

ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന വിശേഷണവുമായാണ് ആദിപുരുഷ് വരാൻ പോകുന്നത്. പ്രൊഡക്‌ഷൻ ചെലവു തന്നെ 500 കോടി രൂപക്ക് മുകളിൽ. മാർക്കറ്റിങ്ങിനും പബ്ലിസിറ്റിക്കും തുക വേറെ. വിഎഫ്എക്സ് കൂടുതലായി വേണ്ടിവരുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ നടക്കുകയാണ്. കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലിന്റെ ‘സലാർ’ ആണ് പ്രഭാസിന്റെ അടുത്ത ചിത്രം. ശ്രുതി ഹാസൻ നായികയാകുന്ന സിനിമയിൽ അതിഥി വേഷത്തിൽ പൃഥ്വിരാജും ഉണ്ട്. സന്ദീപ് റെഡ്ഡിയുടെ സ്പിരിറ്റ്, മാരുതിയുടെ രാജ ഡീലക്സ് എന്നിവയാണ് പ്രഭാസിന്റെ മറ്റു പ്രോജക്ടുകൾ.