കാക്കകുയിലിലെ ലാലേട്ടന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതമിങ്ങനെ

നാലുഭാഷകളിൽ പ്രേക്ഷകരുടെ മനം കിഴടക്കിയ ചിത്രമാണ് കാക്കകുയിൽ . കോമഡിക്ക് പ്രാധാന്യം നൽകിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നായിരുന്നു കാക്കക്കുയിൽ. പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. മോഹൻലാലിനൊപ്പം മുകേഷും തകർത്തഭിനയിച്ച് കൈയ്യടി നേടി.

ബോളിവുഡ് നായികയായ അർസു ഗോവിത്രിക്കർ ആയിരുന്നു കാക്കകുയിലിൽ നായികയായി എത്തിയത്. ഇപ്പോൾ താരത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൃതിക് രോഷനൊപ്പമുള്ള താരത്തിന്റെ പരസ്യം ഏറെ ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 2001 സിനിമയിലേക്ക് ചുവട് വച്ച താരം മലയാള സിനിമയായ കക്കാകുയിൽ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് മറ്റ് ചിത്രങ്ങളിലും ടിവി ഷോകളിൽ ഏക് ലഡ്കി അഞ്ജനി സി ഘർ ഏക് സപ്ന, സിഐഡി, നാഗിൻ 2 എന്നി പരമ്പരമ്പരകളിലും അഭിനയിച്ചു.

താരം വിവാഹം ചെയ്തിരിക്കുന്നത് ബിസിനസ് ഉദ്യോഗസ്ഥനായ സിദ്ധാർത്ഥ് സഭർവാളിനെ ആണ്. നിലവിൽ ഇവർ മുംബൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇരുവർക്കും അഷ്മാൻ എന്നൊരു മകനും കൂടിയുണ്ട്. എന്നാൽ കുടുംബ ബന്ധത്തിലെ താളപ്പിഴകൾ മൂലം അർസു തന്റെ ഭർത്താവിനെതിരെ 2019 ഫെബ്രുവരി 19 ന് ഗാർഹിക പീഡന കേസ് ഫയൽ ചെയ്യുകയും തുടർന്ന് ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു. മദ്യപാന ശീലത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതായും കുടുംബ ബന്ധം തകരാനുള്ള കാരണമായി മാറിയിരുന്നു. ഇരുവരുടെയും മകൻ താരത്തിന് ഒപ്പമാണ് കഴിയുന്നത്.

2001ൽ പുറത്തിറങ്ങിയ കാക്കക്കുയിൽ ഇന്നും പ്രേക്ഷക മനസുകളിൽ നിന്നും മായാതെ നിൽക്കുന്ന ചിത്രമാണ്. തിയ്യേറ്ററുകളിൽ വലിയ വിജയമായ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി. കാക്കക്കുയിലിലെ പാട്ടുകളെല്ലാം അക്കാലത്ത് പ്രേക്ഷകരുടെ ഇടയിൽ വലിയ തരംഗമായി മാറിയിരുന്നു. സിനിമയിൽ എംജി ശ്രീകുമാർ പാടിയ പാട്ടുകളെല്ലാം ഇപ്പോഴുംനിറം മങ്ങാതെ സംഗീതപ്രേമികളുടെ ഇഷ്ട ഗാനങ്ങളായിത്തുടരുന്നു. ചിത്രത്തിൽ മികച്ച പ്രകടനമാണ് മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങളെല്ലാം തന്നെ കാഴ്ചവെച്ചിരുന്നത്. കാക്കക്കുയിലിലെ മോഹൻലാലിന്റെ ഡാൻസ് രംഗങ്ങൾക്കു മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്