ലോകത്തിലെ ഏറ്റവും മികച്ച സഹോദരന്‍, ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്ന്, ആര്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് ആര്യ ബാബു. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ താരം തിളങ്ങി. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണില്‍ എത്തിയതിന് ശേഷമാണ് ആര്യയുടെ വ്യക്തി ദീവിതത്തെ കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിയുന്നത്. പിന്തുണയ്ക്ക് ഒപ്പം രൂക്ഷ വിമര്‍ശനവും ആര്യ നേരിടേണ്ടി വന്നു. വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍ താരം നിയമപരമായ സഹായം തേടുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും ആര്യ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ തന്റെ അടുത്ത സുഹൃത്തായ വരുണ്‍ സോമരാജന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയതിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ആര്യ ഇപ്പോള്‍.

തന്റ ജീവിതകഥ പറയാന്‍ ആരെയായിരിക്കും തിരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് വരുണിന്റെ പേരായിരുന്നു മുന്‍പ് ആര്യ പറഞ്ഞത്. വരുണും രശ്മി വരുണും ആര്യയുടെ അടുത്ത സുഹൃത്തുക്കളാണ്. പകരം വയ്ക്കാനില്ലാത്ത എന്റെ ചങ്കിന് ജന്മദിനാശംസകള്‍. ലോകത്തിലെ ഏറ്റവും മികച്ച സഹോദരന്, ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്ന്. ഇതാ മറ്റൊരു പിറന്നാള്‍ ആശംസകള്‍. ജന്മദിനാശംസകള്‍ വരുണ്‍ എന്നായിരുന്നു ആര്യ കുറിച്ചത്. കേക്ക് മുറിക്കുന്ന വരുണിന്റെ ചിത്രവും ആര്യ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയൊരു സര്‍പ്രൈസായിരുന്നുവെന്നായിരുന്നു വരുണിന്റെ കമന്റ്.

ജീവിതത്തിലെ വലിയ സ്വപ്നങ്ങളിലൊന്നായ വീട് സ്വന്തമാക്കിയതിനെക്കുറിച്ച് പറഞ്ഞ് അടുത്തിടെ ആര്യ രംഗത്ത് എത്തിയിരുന്നു. സ്വന്തമായൊരു വീട് എന്ന സ്വപ്നമാണ് താന്‍ ഇതുവരേയും നേടാത്ത ആ വലിയ സ്വപ്നം എന്നായിരുന്നു മുന്‍പ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയപ്പോള്‍ ആര്യ പറഞ്ഞത്.. ഒരുനാള്‍ താന്‍ അത് നേടുമെന്നും താരം പറഞ്ഞിരുന്നു. അത് നേടിയ സന്തോഷവും ആരാധകരുമായി പങ്കുവെച്ചിരുന്നു.