രാജ്യത്ത് പുതിയതായി 11,919 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 11,919 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 11,242 പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്. 98.28 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 2020 മാർച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1,28,762 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ആകെ രോഗികളുടെ 0.37 ശതമാനം മാത്രമാണിത്.കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 470 മരണങ്ങളാണ് കൊറോണ
മൂലമാണെന്ന് സ്ഥിരീകരിച്ചത്.

വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 73.44 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 114.46 കോടിയായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.