അസ്മിയയുടെ മരണം, പോലീസ് സ്റ്റേഷനിലേക്കും മതപഠന കേന്ദ്രത്തിലേക്കും ബിജെപി എബിവിപി മാർച്ച്, പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: മദ്രസയിൽ അസ്മിയ എന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ബിജെപി. ബിജെപിയുടെ നേത്യത്വത്തിൽ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്കും എബിവിപിയുടെ നേത്വത്വതത്തിൽ മതപഠന കേന്ദ്രത്തിലേക്കും മാർച്ച് നടത്തും. പ്രത്യേക അന്വേക്ഷണ സംഘവും ഇന്ന് മതപഠന കേന്ദ്രത്തിൽ തെളിവുകൾ ശേഖരിക്കും.

മതപഠനശാലയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ നിശബ്ദത പാലിച്ച ഡിവൈഎഫ്ഐയുടെ നിലപാടിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് അനൂപ് ആന്റണി രം​ഗത്തെത്തിയിരുന്നു. ബാലരാമപുരം യുപിയിൽ ആയിരുന്നെങ്കിൽ ഡിവൈഎഫ്ഐ പ്രതികരിക്കുമായിരുന്നെന്നും അനൂപ് ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു.

“ബാലരാമപുരത്ത് നടന്നത് വാസ്തവമാണെന്ന് അറിയാമെങ്കിലും ‘മതേതരത്വം’ തകരും എന്നതു കൊണ്ട് തൽക്കാലം പോസ്റ്റർ ഞങ്ങളുടേതല്ല.. ബാലരാമപുരം യുപിയിൽ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.. അല്ലെങ്കിൽ ഒരു ഇതര മത സ്ഥാപനമായിരുന്നിരിക്കണം..” ഈ ഇരട്ടത്താപ്പിനെ കേരളത്തിൽ ഈയിടെയായി വിളിക്കുന്ന പേരാണ് മതേതരത്വം.. കേരള സ്റ്റോറിയുടെ കാര്യം പോലെ.. ഈ സർക്കാരിൽ നിന്ന് ആ കുടുംബത്തിന് നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷ കുറവാണ്. അസ്മിയയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.’- എന്നായിരുന്നു അനൂപ് ആന്റണി കുറിച്ചത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കളും മൗനത്തിലാണ്.