ദി കേരള സ്റ്റോറി, മഹാരാഷ്ട്രയിൽ കലാപം ഉണ്ടാക്കിയ 130പേർ അറസ്റ്റിൽ, ഒരു മരണം

ദി കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര അകോളയിൽ ഒരാൾ കൊല്ലപ്പെട്ടു. വില്ലാസ് ഹൈക്കവാഡ് എന്ന 39കാരനെ ആക്രമികൾ തർക്കത്തേ തുടർന്ന് ആക്രമിക്കുകയും കൊലപ്പെടുകയും ആയിരുന്നു.കലാപകാരികൾ കൊലപ്പെടുത്തിയ വിലാസ് ഗെയ്‌ക്‌വാദിന്റെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതായി കളക്ടർ നിമ അറോറ അറിയിച്ചു.അകോളയിൽ സിനിമയേ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ ആയിരുന്നു സഘർഷം ഉണ്ടായത്.ഒരാൾ കൊല്ലപ്പെടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് പോലീസ് ഈ സ്ഥലത്ത് ഇന്റർനെറ്റ് സംവിധാനം നിർത്തലാക്കിയിരുന്നു.നൂറിലധികം കലാപകാരികളെ അകോള പോലീസ് അറസ്റ്റ് ചെയ്തു. നിരവധി താമസക്കാർ നഗരം വിടുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

കല്ലെറിയുകയും നിരവധി സ്വകാര്യ, സർക്കാർ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ഏജൻസിയായ എഎൻഐ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു.അകോലയിലെയും ഷെവ്ഗാവിലെയും കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തിങ്കളാഴ്ച പോലീസിന് നിർദ്ദേശം നൽകിയതായും സമാധാനവും സാമൂഹിക ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

അക്രമികൾ കൊലപ്പെടുത്തിയ വില്ലാസ് ഹൈക്കവാഡ്(39) അദ്ദേഹത്തിന്റെ കുടുംബത്തേയും കാണാം

കലാപകാരികൾക്കെതിരേ പോലീസ് നടപടികൾ കർശനമാക്കിയിരിക്കുകയാണ്‌.സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന സംഘടനകളും ഘടകങ്ങളും ഉണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പൂനെയിൽ മാധ്യമങ്ങളോട് സംസാരിക്കവെ,വിരുദ്ധ ശക്തികളെ തുറന്നുകാട്ടുമെന്ന് ഫഡ്‌നാവിസ് പ്രതിജ്ഞയെടുത്തു.ദി കേരള സ്റ്റോറിയെ എന്തുകൊണ്ടാണ്‌ ഭയക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ദേശ വിരുദ്ധരേ തുറന്ന് കാട്ടുമ്പോൾ എന്തുകൊണ്ടാണ്‌ അസഹിഷ്ണുതയും എതിർപ്പും വരുന്നത്.സംസ്ഥാനം അസ്ഥിരമാകണമെന്ന് ആഗ്രഹിക്കുന്ന ചില സംഘടനകളും ആളുകളുമുണ്ടെന്നും എന്നാൽ സർക്കാർ പഠിപ്പിക്കുമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനം അസ്ഥിരമായി തുടരണമെന്ന് ആഗ്രഹിക്കുന്ന ചില ആളുകളും സംഘടനകളും ഉണ്ടെന്നത് 100 ശതമാനം ശരിയാണ്, എന്നാൽ സർക്കാർ അവരെ തുറന്നുകാട്ടുകയും പാഠം പഠിപ്പിക്കുകയും ചെയ്യുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചകാബിനറ്റ് മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞത് ഇങ്ങിനെ.സംഘർഷം ‘മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്’.
ഓൾഡ് സിറ്റി പോലീസ് സ്റ്റേഷന്റെയും ഡാബ്കി റോഡ് പോലീസ് സ്റ്റേഷന്റെയും കീഴിലുള്ള പ്രദേശങ്ങളിൽ രാത്രി 8 മുതൽ രാവിലെ 8 വരെ കർഫ്യൂ നിലനിർത്തിയതായി കളക്ടർ നിമ അറോറ അറിയിച്ചു. അതേ പോലീസ് സ്റ്റേഷൻ പരിധികളിൽ, നാലോ അതിലധികമോ ആളുകളുടെ സംഘം ചേരുന്നത് തടയുന്ന ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ സെക്ഷൻ 144 പ്രാബല്യത്തിൽ തുടരും.
രാംദാസ്പേത്തിലും സിറ്റി കോട്വാലി പോലീസ് സ്റ്റേഷന്റെ കീഴിലുള്ള പ്രദേശങ്ങളിലും കർഫ്യൂവിൽ ഇളവ് നൽകിയിട്ടുണ്ടെന്നും എന്നാൽ ഈ പ്രദേശങ്ങളിൽ സെക്ഷൻ 144പ്രാബല്യത്തിൽ തുടരുമെന്നും അറോറ പറഞ്ഞു.