ആ കുട്ടികളുടെ അപമാനം എന്നും മനസ്സിൽ നിലനിൽക്കും, ബഷീർ ബഷിക്തെതിരെ അശ്വതി

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. കുറേ നാളുകളായി പറയണം എന്ന് കരുതിയ കാര്യമാണ്. ഒരു ഫാമിലി വ്ലോഗിൽ അദ്ദേഹത്തിന്റെ കുട്ടിയെക്കുറിച്ച്‌ നടത്തിയ പരാമർശവും സോഷ്യൽ മീഡിയയിൽ വന്ന ചർച്ചകളുമാണ് ഈ ടോപിക് എടുക്കാനുള്ള കാരണം. ‘സോഷ്യൽ മീഡിയയിൽ കുട്ടികളെ അവതരിപ്പിക്കുന്ന സമയത്ത് നമ്മൾ അറിഞ്ഞോ അറിയാതെയോ അവരോട് ചെയ്യുന്ന ചില കാര്യങ്ങൾ ഉണ്ട്. ഒരു പാരന്റ് എന്ന നിലയിൽ ഞാനും അങ്ങനെ മിസ്റ്റേക്കുകൾ വരുത്തിയിട്ടുണ്ട്’

എഴുന്നേൽക്കുമ്പോൾ തൊട്ട് ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണിക്കുമ്പോൾ. ‘കുട്ടികളുടെ ചെറിയ കാര്യങ്ങളൊക്കെ പ്രിയപ്പെട്ടവരുമായി പങ്കു വെക്കാൻ നമുക്ക് സന്തോഷം ആണ്. കുട്ടികളെ കാണുന്നത് എല്ലാവർക്കും സന്തോഷമാണ്. പക്ഷെ അവരുടെ പ്രെെവസിയെ തീർത്തും കട്ട് ചെയ്ത് അവർ എഴുന്നേൽക്കുമ്ബോൾ തൊട്ട് ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണിക്കുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്’

‘എന്റെ ഉദാഹരണത്തിൽ നിന്ന് ഞാൻ പറയാം. പത്മയുടെ ചെറിയ സംസാരങ്ങളൊക്കെ ആ സമയത്ത് ഞാൻ ഫേസ്ബുക്കിൽ എഴുതാറുണ്ടായിരുന്നു’അവൾ ചോദിച്ചപ്പോഴാണ് എന്താണിവളോട് ചെയ്യുന്നതെന്ന് തിരിച്ചറിവ് ഉണ്ടായത്. ‘പിന്നെ പുറത്ത് പോവുമ്ബോൾ ആളുകൾ കുട്ടിയോട് വന്ന് ചോദിക്കും, മഹാ കുറുമ്പി ആണല്ലേ അമ്മ എഴുതിയതൊക്കെ കണ്ടിരുന്നു എന്ന്. കുഞ്ഞ് സർപ്രെെസ്ഡ് ആവാൻ തുടങ്ങി’

‘ഇതെങ്ങനെ ഇവർ അറിഞ്ഞു എന്നവൾ ചിന്തിക്കുന്ന സമയം എത്തി. അമ്മ ഇത് എല്ലാവരോടും പോയി പറഞ്ഞോ എന്ന് അവൾ ചോദിച്ചപ്പോഴാണ് എന്താണിവളോട് ചെയ്യുന്നതെന്ന് തിരിച്ചറിവ് ഉണ്ടായത്. ഇപ്പോൾ അവളോട് ചോദിച്ചേ അവളെ പറ്റിയുള്ള ഒരു കാര്യം പോസ്റ്റ് ചെയ്യാറുള്ളൂ’ നാളെ ഈ പോപുലാരിറ്റി പോയാൽ അവൾക്ക് ചിലപ്പോൾ എടുക്കാൻ പറ്റില്ല

പത്മ കുറച്ച്‌ ഇൻട്രൊവേർട്ട് ആണ്. അങ്ങനെ ഒരു കുട്ടിയെ ഞാൻ സോഷ്യൽ മീഡിയയിൽ എപ്പോഴും നിർത്തിയാൽ അവൾക്ക് സ്വകാര്യത തെരഞ്ഞെടുക്കാനുള്ള അവസരം ഞാനില്ലാതാക്കുകയാണ്’ചക്കപ്പഴം എന്ന സീരിയൽ ചെയ്യുന്ന സമയത്ത് ഞാൻ ഗർഭിണി ആണ്. സീരിയലിലേക്ക് വീണ്ടും എൻട്രി നടത്തുമ്പോൾ
എല്ലാവരും വിചാരിച്ചത് ഞാൻ കുഞ്ഞിനെയും കൂട്ടി അഭിനയിക്കും എന്നാണ്’എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടായിട്ടും അത് തെര‍ഞ്ഞെടുക്കാഞ്ഞത് അവൾ കണ്ണ് തുറന്ന് ഈ ഭൂമി കാണുമ്പോൾ തന്നെ അവളൊരു സെലിബ്രറ്റി ആവുകയാണ്. നാളെ ഈ പോപുലാരിറ്റി പോയാൽ അവൾക്ക് ചിലപ്പോൾ എടുക്കാൻ പറ്റില്ല. ചെറുപ്പത്തിൽ സ്റ്റാർ ആയിട്ട് ടീനേജിൽ അറ്റൻഷൻ പോയിട്ട് പ്രോബ്ലം വന്ന ഒരുപാട് പേരുണ്ട്’ അത് കൊണ്ടാണ് കുഞ്ഞിന്റെ പ്രശ്നത്തിൽ കോടതിയും ബാലാവകാശ കമ്മീഷനും ഇടപെടുന്നത്

‘ഫാമിലി വ്ലോഗ് വളരെ ‌ട്രെന്റ് ആയ സമയം ആണ്. കുട്ടികൾക്ക് നല്ലതല്ലേ എന്നാണ് അവർ വിചാരിക്കുന്നത്. മാർക്ക് കുറഞ്ഞതും ചെറിയ കുസൃതികളും മണ്ടത്തരങ്ങളും ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് പറയുമ്പോൾ ലക്ഷക്കണക്കിന് പേരാണ് അവരെ ജഡ്ജ് ചെയ്യുന്നത് ‘ചെറുപ്പത്തിൽ കിട്ടിയ ചില അപമാനങ്ങൾ ഇന്നും നമ്മുടെ മനസ്സിൽ ഉണ്ടാവും. കുട്ടിയെ തല്ലുന്ന കാര്യത്തിൽ നമ്മൾ പറയുന്നത് അച്ഛനും അമ്മയും അല്ലേ പരമാധികാരികൾ എന്നാണ്. പക്ഷെ സ്റ്റേറ്റിന്റെ ആണ് കുട്ടികൾ. അത് കൊണ്ടാണ് കുഞ്ഞിന്റെ പ്രശ്നത്തിൽ കോടതിയും ബാലാവകാശ കമ്മീഷനും ഇടപെടുന്നത്,’ അശ്വതി പറഞ്ഞു.