ടൂവീലർ ലൈസൻസ് സ്വന്തമാക്കി ലേഡി സൂപ്പർസ്റ്റാർ

കൊച്ചി : മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബൈക്ക് ഒടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കി.
എറണാകുളത്തെ കാക്കനാട് ആർ ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിൽ പങ്കെടുത്തത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കിയത്.

എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത്ത് നായകനായ തുനിവാണ് ഇപ്പോൾ മഞ്ജുവിന്റെ ചിത്രം. തമിഴ്‌നാട്ടിൽ ആദ്യദിവസം തന്നെ മികച്ച ഓപ്പണിംഗ് കളക്ഷൻ ആണ് തുനിവിന് ലഭിച്ചിരുന്നത്. ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്‌ക്ക് പോയതിന് ശേഷം തനിക്കും സ്വന്തമാക്കി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം ഉണ്ടായതെന്ന് താരം പറഞ്ഞിട്ടുണ്ടായി. കാശ്മീർ, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കായിരുന്നു സംഘം പോയത്. യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെ തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന ആഗ്രഹം മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പ്രകടിപ്പിച്ചിരുന്നു. അതിന്റെ ആദ്യപടി എന്നോണം ആണ് താരം ലൈസൻസ് സ്വന്തമാക്കിയത്.