കാറും ഓട്ടോയും തമ്മിൽ ഉരസി, കാർ യാത്രക്കാരെ മർദ്ദിച്ച് ഓട്ടോ ഡ്രൈവറും സംഘവും

കൊച്ചി. കാറും ഓട്ടോറിക്ഷയും തമ്മില്‍ ഉരസിയതിന്റെ പേരില്‍ കാര്‍യാത്രക്കാരായ യുവാക്കള്‍ക്ക് നേരെ ആക്രമണം. ആലുവയിലാണ് യുവാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവറും സംഘവും ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. ഏലൂക്കര സ്വദേശികളായ യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഏലൂക്കര സ്വദേശി നഫീസിനേയും സുഹഹൃത്ത് ബിലാലിനേയും ഓട്ടോറിക്ഷ ഡ്രൈവറും സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

ആലൂവ മാര്‍ക്കറ്റിന് സമീപത്തെ റോഡിലാണ് സംഭവം നടന്നത്. കല്ലും വടിയും ഉപയോഗിച്ചാണ് യുവാക്കളെ സംഘം മര്‍ദ്ദിച്ചത്. യുവാക്കളെ ആക്രമിക്കുന്നത് തടയാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും ആക്രമം തുടരുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുകയാണ്.