നഗ്നപാദനായി ശിവലിംഗത്തില്‍ പാലഭിഷേകം, പൂന്തോട്ടത്തിലാണ് ചെറിയ തുളസിത്തറ, വീട്ടിലെ ചിത്രങ്ങള്‍ പങ്കിട്ട് അമിതാഭ് ബച്ചൻ

മുംബൈയില്‍ അതിസമ്പന്നര്‍ വസിക്കുന്ന ജൂഹുവിലാണ് അമിതാഭ് ബച്ചന് ആഡംബര ബംഗ്ലാവുകള്‍ ഉള്ളത്. ജനക്, ജല്‍സ, വല്‍സ, പ്രതീക്ഷ എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. മുംബൈയില്‍ എത്തുന്ന സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രങ്ങളാണ് ഈ ബംഗ്ലാവുകള്‍. എല്ലാ ഞായറാഴ്ചയും ആരാധകരെ കാണാന്‍ അമിതാഭ് ബച്ചന്‍ സമയം കണ്ടെത്തുന്നതും ഇവിടെയാണ്. ഏറെക്കാലമായി അദ്ദേഹം തുടരുന്ന പതിവാണ് ഇത്. ധര്‍മ്മേന്ദ്രയുടെ ബംഗ്ലാവും ജൂഹുവില്‍ തന്നെയാണ്.

വീട്ടിലെ ചെറിയ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ താരം. ശിവലിംഗത്തില്‍ പാലഭിഷേകവും തുളസിത്തറയില്‍ ജലവും പകരുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

വെള്ള മാർബിളില്‍ തീർത്ത വിഗ്രങ്ങളാണ് ക്ഷേത്രത്തില്‍ കാണാനാവുന്നത്. ശിവലിംഗവും ശ്രീരാമ പട്ടാഭിഷേകവും വിഗ്രങ്ങളായുണ്ട്. സരസ്വതിയും ഇതിന് സമീപം രണ്ടു സുവർണ മണികളും തൂക്കിയിട്ടുണ്ട്. പൂന്തോട്ടത്തിലാണ് ചെറിയൊരു തുളസിത്തറയുള്ളത്. നഗ്നപാദനായാണ് താരം പൂജകള്‍ ചെയ്യുന്നത്. ജനുവരി 22ന് പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാൻ അദ്ദേഹം അയോദ്ധ്യയില്‍ നേരിട്ടെത്തിയിരുന്നു.