ദിലീപിന് എതിരെ രം​ഗത്തെത്തിയ ബാലചന്ദ്ര കുമാറിന്റെ ആരോഗ്യ നില അതീവ ഗുരുതരം

തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാർ അതീവ ഗുരുതരാവസ്ഥയിലെന്ന് കുടുംബം. വൃക്ക രോഗത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ബാലചന്ദ്രകുമാർ. ചികിത്സയ്ക്കായി 20 ലക്ഷം രൂപ സഹായമായി വേണമെന്ന് കുടുംബം അഭ്യർഥിക്കുന്നു. ഒരു ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹത്തിന്റെ വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബാലചന്ദ്രകുമാറിനെ സഹായിക്കണമെന്ന് സംവിധായകൻ പ്രകാശ് ബാരെ ഫെയ്‌സ്ബുക്കിലൂടെ അഭ്യർഥിച്ചിട്ടുണ്ട്. വൃക്കമാറ്റിവയ്ച്ചാൽ മാത്രമേ അദ്ദേഹത്തെ രക്ഷിക്കാനാകൂ. കുടുംബത്തിൽ വരുമാനമുണ്ടായിരുന്ന ഒരേയോരാൾ ബാലചന്ദ്രനായിരുന്നു. വരുമാനമില്ലായ്മയും ചിികിത്സയുടെ ചെലവും കൂടിയെത്തിയതോടെ സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുകയാണ് കുടുംബം.ബാലചന്ദ്ര കുമാറിന്റെ ചികിത്സയ്ക്കായുള്ള സഹായത്തിനായുള്ള അക്കൗണ്ട് വിവരങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ ചുവടെ

Bank Name: RBL Bank
Account number : 2223330018007765
Account name : P Balachandra Kumar
IFSC code : RATN0VAAPIS
(The digit after N is Zero)
For UPI Transaction: assist.igbal1594@icici
Donations via ICICI Bank UPI and RBL Bank Transfer are safe with ImpactGuru.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ആളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ.