മകളെ മറന്നോ എന്നാണ് പലരും ചോദിക്കുന്നത്, ഞാനെന്റെ മകളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിന്റെ മുന്നില്‍ വെച്ച് ബാലയുടെ വാക്കുകള്‍

നടന്‍ ബാലയും സുഹൃത്തും ഡോക്ടറുമായ എലിസബത്തും ഇന്നലെയാണ് വിവാഹിതര്‍ ആയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറി. വിവാഹ വേദിയില്‍ നിന്നും ബാലയും എലിസബത്തും പോയത് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനായിരുന്നു. അഭിമുറത്തില്‍ വിവാഹത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെ ബാല തുറന്ന് പറയുന്നുണ്ട്.

അഭിമുഖത്തില്‍ താന്‍ ബാലയെ കണ്ടെത്തുകയായിരുന്നു എന്ന് എലിസബത്ത് പറഞ്ഞു. ഫേസ്ബുക്ക് വഴി പ്രൊപ്പോസ് ചെയ്യുകയായിരുന്നുവെന്ന് എലിസബത്ത് പറഞ്ഞു. എലിസബത്തിന്റെ ക്വാളിറ്റി അവര്‍ അമിതമായി സംസാരിക്കാറില്ല എന്നതാണെന്ന് ബാല പറയുന്നു. ഞാന്‍ പത്ത് പ്രാവശ്യം ചോദ്യം ചോദിച്ചാല്‍ ഒറ്റത്തവണയാണ് എലിസബത്ത് മറുപടി പറയുക. എന്റെയടുത്ത് മാത്രമാണ് കൂടുതല്‍ സംസാരിക്കാറുള്ളതെന്ന് ബാല പറയുന്നു.

ചെറുപ്പത്തിലേ എല്ലുവിന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. പിന്നെ എന്റെ ജീവിതം ആ വഴിയേ പോയി. പിന്നെ കുറച്ച് കാലങ്ങള്‍ക്ക് മുന്‍പാണ് പ്രൊപ്പോസ് ചെയ്തത്. ആദ്യം ദേഷ്യപ്പെടുകയായിരുന്നു. പിന്നെയാണ് പ്രൊഫഷനെ കുറിച്ച് ചോദിച്ചത്. ഡോക്ടറാണ് എന്ന് പറഞ്ഞപ്പോള്‍ എന്നെ പോലെ ഒരാളെ നിനക്ക് വേണോ എന്നായിരുന്നു ഞാന്‍ ചോദിച്ച മറുപടി. നല്ല സൌന്ദര്യമുള്ള കുറെ ചെക്കന്മാര്‍ വേറെയുണ്ടല്ലോ, നീ ഒരു ഡോക്ടറല്ലേ എന്നായിരുന്നു തന്റെ ആദ്യ മറുപടി. അവരെ കെട്ടിയാല്‍ പോരേ എന്ന കുറച്ച് അഡ്വൈസൊക്കെയാണ് ആദ്യം കൊടുത്തത്. അപ്പോ ശരി പൊയ്‌ക്കോളാന്‍ പറഞ്ഞ് വിട്ടു. എന്നാല്‍ മുന്‍പേ തനിക്കൊരു സ്‌നേഹമുണ്ടായിരുന്നുവെന്നും ബാല പറയുന്നു.

ബാലയെ പറ്റി പറയാനുള്ളതെന്തെന്ന ചോദ്യത്തിന് മറുപടിയായി എലിസബത്ത് പറഞ്ഞത് നല്ലൊരു മനുഷ്യനാണ്, കുട്ടികളെ പോലെയാണ് ബാലയെന്നും എലിസബത്ത് പറഞ്ഞു. തന്നെ പുറമെ കാണുമ്പോഴുള്ള പരുക്കനായ സ്വഭാവം കണ്ട് എല്ലാവരും വിചാരിക്കുന്നത് താന്‍ അത്തരത്തിലൊരാളാണ് എന്നാണ്, പക്ഷേ സത്യത്തില്‍ താന്‍ വളരെ കൂളായ മനുഷ്യനാണെന്ന് ബാലയും പറയുന്നു. ആദ്യം ബാലയോട് വിവാഹ കാര്യം പറഞ്ഞപ്പോള്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. പക്ഷേ അറിഞ്ഞപ്പോള്‍ ഇതൊന്നും ശരിയാവില്ല, അത് സെലിബ്രിറ്റിയാണ്, നമ്മള്‍ കണ്ട കുടുംബജീവിതമായിരിക്കില്ല അവിടെ എന്നൊക്കെയാണ് പറഞ്ഞത്. ബുദ്ധിമുട്ടായിരിക്കുമെന്നും ഇതുവരെ കണ്ട് ശീലിച്ച ജീവിതമാകില്ലെന്നുമായിരുന്നു വീട്ടില്‍ നിന്നും ലഭിച്ച പ്രതികരണം.-എലിസബത്ത് പറഞ്ഞു.

സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ എതിര്‍പ്പുണ്ടായിരുന്നോ എന്ന ചോദ്യത്തോട് അങ്ങനെ എതിര്‍ക്കുന്നവര്‍ തന്റെ കുടുംബത്തിന്റെ ഭാഗമായതാണെന്ന് കരുതുന്നില്ലെന്നായിരുന്നു ബാലയുടെ മറുപടി. ഇന്നും ഈ അവസ്ഥയിലും കൊറോണ നിലനില്‍ക്കുന്ന പശ്ചാത്തലമായിട്ടുകൂടി ജനങ്ങള്‍ ചിന്തിക്കുന്നത് റിലീജിയണ്‍ എന്ന വേര്‍തിരിവോടുകൂടിയാണ്. ഇന്നലെ നടന്ന ചടങ്ങിലും മതത്തിന്റെ പേരു പറഞ്ഞ് ചിലര്‍ പേരെടുത്തു പറയാനാഗ്രഹിക്കുന്നില്ല, ചിലര്‍ വന്നില്ല. അവരെ കുറ്റപ്പെടുത്തുന്നില്ല. അവരവരുടെ ഇഷ്ടം, ആയിക്കോട്ടെ. ഞങ്ങളുടെ കാര്യമെടുത്താല്‍ അതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ബൈബിളില്‍ യേശുക്രിസ്തു പറയുന്നത് എല്ലാവരെയും സ്‌നേഹിക്കാനാണ്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും മതം ഇല്ല. അതിനാല്‍ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ല.-ബാല പറഞ്ഞു.

നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഞാനെന്റെ മകളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിന്റെ മുന്നില്‍ വെച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവര്‍ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത്. അവരുടെ ജീവിതത്തില്‍ കുറെ കഷ്ടപ്പാടുകളുണ്ടായിട്ടുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തില്‍ കമന്റടിക്കുമ്പോള്‍ മനസിന് കിട്ടുന്ന ഒരു റിലീഫ്. മകളെ എലിസബത്തിനെ പരിചയപ്പെടുത്തിയോ എന്ന അവതാരകന്റെ ചോദ്യത്തോട് ആ വിഷയം നമുക്ക് വിടാം.- ബാല പറഞ്ഞു.

വിവാഹത്തിന് മുന്‍പ് ഒരുപാട് പേടികളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ താരതമ്യപ്പെടുത്തലുകള്‍ നടന്നു. അതിനെ പറ്റി ചോദിച്ചപ്പോള്‍ ബാല പറഞ്ഞത് അവരൊക്കെ ഭീരുക്കളാണ് എന്നാണ്. മുഖമോ വിലാസമോ ഇല്ലാത്തവരാണ് ഇതിനു പിന്നിലുള്ളത്, എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് മുന്നില്‍ എങ്ങനെ നന്മ ചെയ്ത് മാതൃകയാകാം എന്നതാണ് ഞാന്‍ ചെയ്ത് കാണിക്കുന്നത്. എന്നാല്‍ ഈ വിമര്‍ശിക്കുന്നവര്‍ അതിനു മുതിരില്ലല്ലോ. അവരുടെ പോക്കറ്റില്‍ നിന്ന് ഒരു പത്തു രൂപ എടുത്ത് നന്മ ചെയ്യാന്‍ അവര്‍ക്കാവില്ലല്ലോ. മറ്റുളളവരുടെ ജീവിതത്തില്‍ നുഴഞ്ഞു കയറി അവരുടെ ജീവതത്തെ പറ്റി അഭിപ്രായം പറയുകയാണ് അവര്‍ ചെയ്യുന്നത്.-ബാല പറഞ്ഞു.