കെവൈസി പുതുക്കാനെന്ന് വ്യാജ സന്ദേശം, ഒടിപി കൈമാറിയ വയോധികന് 43,000 രൂപ നഷ്ടമായി

ആലപ്പുഴ : വ്യാജ സന്ദേശത്തെ തുടർന്ന് ഒടിപി കൈമാറിയ വയോധികന് 43,000 രൂപ നഷ്ടമായി. കെവൈസി പുതുക്കാനാണെന്ന വ്യാജേന വയോധികനിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. ഹരിപ്പാട് സ്വദേശി വടക്കത്തിൽ മുഹമ്മദ് സാലി എന്ന 70-കാരനാണ് പണം നഷ്ടമായത്.

തട്ടിപ്പുസംഘം കെവൈസി ബ്ലോക്കായിയെന്ന വ്യാജേനയായിരുന്നു 70-കാരനെ വിളിച്ചത്. ഇതനുസരിച്ച് തട്ടിപ്പുസംഘം അയച്ചു കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഫോണിലേക്ക് വന്ന ഒടിപി നമ്പർ മുഹമ്മദ് സാലി കൈമാറി.

പിന്നാലെ വയോധികന്റെ ബാങ്ക് അക്കൗണ്ടികൽ നിന്നും 43,000 നഷ്ടമായി. സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെ 70-കാരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.