ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡിയുടെ പരിശോധന, തോക്കുകളും മദ്യക്കുപ്പികളും കറന്‍സികളും പിടിച്ചെടുത്തു

ചണ്ഡീഗഢ്. ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡിയുടെ പരിശോധന. സോനിപത് മണ്ഡലത്തിലെ എംഎല്‍എയായ സുരേന്ദ്ര പന്‍വറിന്റെയും കുട്ടാളികളുടെയും വീട്ടിലാണ് ഇഡി പരിശോധന നടത്തിയത്. ഐഎന്‍എല്‍ഡി മുന്‍ എംഎല്‍എ ദില്‍ബാഗ് സിങ്ങിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വീട്ടിലും ഇഡി പരിശോധന നടത്തി.

ഖനി വ്യവസായി കൂടിയായ എംഎല്‍എ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ വ്യാഴാഴ്ചയാണ് പരിശോധന തുടങ്ങിയത്. 20 ഇഡി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ നിന്നും 300 കോടിയുടെ കറന്‍സിയാണ് ഇഡി പിടിച്ചെടുത്തത്. ഒപ്പം 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോ സ്വര്‍ണ ബിസ്‌ക്കറ്റും പിടിച്ചെടുത്തു.

20 കേന്ദ്രങ്ങളിലാണ് ഇഡിയുടെ പരിശോധന. 2013ലെ കള്ളപ്പണം വെളിപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ പരിശോധന.