നിരവധി ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ

കാട്ടാക്കട: കാട്ടാക്കട ബസ്റ്റാന്റിൽ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച കള്ളനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. അമ്പൂരി മായം കണ്ടംതിട്ട കാവുംമൂലവീട്ടിൽ സുരേഷ്(36)ആണ് പിടിയിലായത്. ഈ മാസം അഞ്ചിന് കാട്ടാക്കട ഡിപ്പോയിൽ നിറുത്തിയിരുന്ന ഡിപ്പോയിലെ ഡ്രൈവറുടെ ബൈക്ക് കടത്തി കൊണ്ട് പോയ കേസിലാണ് ഇയാള് പിടിയിലായത്.

തുടർന്ന് ബൈക്കുമായി പൂഴനാട് ഭാഗത്തുകൂടി കറങ്ങി നടക്കുന്നത് സംശയം തോന്നിയ ആൾ പോലീസിനെ വിവരം ധരിപ്പിക്കുകയും പോലീസ് നിരീക്ഷണം നടത്തിയത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇയാൾക്കെതിരെ കേസുകൾ ഉള്ളതായി പറയുന്നു. ഇതിനെ കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.