ത്രിപുരയില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിലടക്കം മൂന്നിടങ്ങളില്‍ ബിജെപിക്ക് ജയം; ഒരിടത്ത് കോണ്‍ഗ്രസ്

ത്രിപുരയിൽ കോൺഗ്രസിനെ നിലം പരിശാക്കികൊണ്ട് ബിജെപി തീപാറുന്ന ജൈത്രയാത്ര തുടരുന്നു .ത്രിപുര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തള്ളി സിപിഎമ്മിന്റെ പരമ്പരാഗത സീറ്റ് ബിജെപി വനിതാ സാനിധ്യത്തിൽ പിടിച്ചെടുത്തത് , ജബരാജ് നഗറിൽ മൊലീന ദേബ്‌നാഥ് ആണ് ബിജെപിക്കു മിന്നുന്ന ജയം നേടി കൊടുത്ത്.സിപിഎമ്മിന്റെ ശൈലേന്ദ്ര ചന്ദ്രനാഥിനെ പിന്തള്ളി ആയിരുന്നു മൊലീന ദേബ്‌നാഥ് ഉജ്ജ്വല വിജയം നേടി എടുത്തത് .സിപിഎമ്മിന്റെ പരമ്പരാഗത മണ്ഡലമായിരുന്നു ജബരാജ് നഗർ. 4572 വോട്ടുകൾക്കാണ് മൊലീന ദേബ്നാഥ് വിജയിച്ചത്. മൊലീന ദേബ്‌നാഥിന് 18769 വോട്ടുകൾ ലഭിച്ചു. സിപിഎം സ്ഥാനാർത്ഥിക്ക് 14,197 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന് ഇവിടെ 1440 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

തൃണമൂൽ കോൺഗ്രസിന് വേണ്ടി മൃണാൽ കാന്തി ദേബ്‌നാഥും കോൺഗ്രസിന് വേണ്ടി സുസ്മിത ദേബ്‌നാഥുമാണ് മത്സരിച്ചത്. 2018 ൽ സിപിഎമ്മിന്റെ രാമേന്ദ്ര ചന്ദ്ര ദേബ്‌നാഥ് ആണ് ഇവിടെ വിജയിച്ചത്. അന്നും ബിജെപി കടുത്ത മത്സരം കാഴ്ചവെച്ചെങ്കിലും 649 വോട്ടുകൾക്കാണ് വിജയം സിപിഎമ്മിനൊപ്പം നിന്നത്.

നേരത്തെ ടൗൺ ബോർഡോവാലിയിൽ നിന്ന് മുഖ്യമന്ത്രി മണിക് സാഹയും വിജയിച്ചിരുന്നു.
6104 വോട്ടുകൾക്കായിരുന്നു വിജയം. മാണിക് സാഹ 17181 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുളള കോൺഗ്രസിന്റെ ആശിഷ് കുമാറിന് 11,077 വോട്ടുകൾ മാത്രമാണ് ലഭിച്ചിരുന്നത്.

അഗർത്തലയിൽ കോൺഗ്രസിന്റെ സുദീപ് റോയ് ബർമൻ വിജയിച്ചിരുന്നു.സുദീപ് റോയ് ബർമൻ 17, 431 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി ഡോ. അശോക് സിൻഹ 14, 268 വോട്ടുകളാണ് സ്വന്തമാക്കിയത്. സുർമ മണ്ഡലത്തിലും ബിജെപി മുന്നിലാണ.
അതേസമയം, ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു ലോക്സഭ മണ്ഡലങ്ങളിലും തകർപ്പൻ ജയം സ്വന്തമാക്കി ബിജെപി. സമാജ്‌വാദി പാർട്ടിയുടെ കുത്തക മണ്ഡലങ്ങളായ രാം‌പൂരിലും അസംഗഢിലുമാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. അസംഗഢിലെ ബിജെപി വിജയം സമാജ്‌വാദി പാർട്ടിക്ക് കനത്ത പ്രഹരമാണ്. പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ സ്ഥിരം മണ്ഡലമായിരുന്നു അസംഗഢ്. അഖിലേഷ് യാദവ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

അസം ഖാന്റെ മണ്ഡലമായ രാം പൂരിൽ ബിജെപി സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ലോധി വൻ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടൂക്കപ്പെട്ടത്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ നാൽപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലോധി മുന്നിലായിരുന്നു. അസംഗഢിൽ ബിജെപി സ്ഥാനാർത്ഥി ദിനേഷ് ലാൽ യാദവ് നിരാഹുവ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിഎസ്പി നേടിയ വോട്ടുകൾ തിരഞ്ഞെടുപ്പിൽ നിർണായകമായി.ത്രിപുരയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് ഇടങ്ങളിൽ മൂന്നിടത്തും ബിജെപിക്ക് വമ്പൻ വിജയം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് അടക്കം പിടിച്ചെടുത്താണ് ബിജെപി കുതിപ്പ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ ജുബരാജ്‌നഗറില്‍ ബിജെപി സ്ഥാനാര്‍ഥി മലീന ദേബനാഥ് 4572 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ഇതോടെ ബിജെപി സർക്കാരിനും കരുത്താവുകയാണ്.
അഗർത്തല നിയമസഭാ മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥിയും കരുത്തുകാട്ടി. 3202 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുദീപ് റോയ് ബർമൻ വിജയിച്ചത്. മുൻപ് മൂന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസ് വലിയ മുന്നേറ്റമാണ് മണ്ഡലത്തിൽ നടത്തിയത്. ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ നേതാവ് കൂടിയാണ് ഇദ്ദേഹം. സിപിഎം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ ടൗൺ ബോർഡോവലി മണ്ഡലത്തിൽ നിന്ന് ജയിച്ചു. 17,181 വോട്ടുകൾക്കാണ് സാഹയുടെ ജയം.

ഉത്തർപ്രദേശ് റാംപുർ ബിജെപി കീഴടക്കി. ബിജെപിയുടെ ഗൻശ്യാം ലോധി 40,000ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. അസംഗഡിൽ ബിജെപിയുടെ ദിനേഷ് ലാൽ യാദവ് മുന്നിലാണ്. സമാജ്‌വാദി പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളാണ് ഈ രണ്ട് മണ്ഡലങ്ങളും. ത്രിപുരയിൽ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോൺഗ്രസും വിജയിച്ചു. ജുബരജ് നഗർ, ടൗൺ ബോർഡോവലി, അഗർത്തല, സുർന എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.