ഷമ്മി തിലകനെ അമ്മയിൽ നിന്നും പുറത്താക്കി

താര സംഘടനായ അമ്മയിൽ നിന്നും നടൻ ഷമ്മി തിലകനെ പുറത്താക്കി. അച്ചടക്ക ലംഘനം ആരോപിച്ചാണ് താരത്തെ സംഘടനയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. ഇന്ന്, ജൂൺ 26 ന് നടന്ന ‘അമ്മ ജനറൽ ബോഡി യോഗത്തിലാണ് ഷമ്മി തിലകനെ പുറത്താക്കാൻ തീരുമാനിച്ചത്. ഷമ്മി തിലകൻ പുറത്താക്കണമെന്നു ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തീരുമാനം.

വിഷയത്തിൽ ഷമ്മി തിലകനോട് ‘അമ്മ സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും താരം വിശദീകരണം നൽകിയിരുന്നില്ല. കൂടാതെ ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലും പങ്കെടുക്കാൻ ഷമ്മി തിലകൻ എത്തിയിരുന്നില്ല. തുടർന്നാണ് ഷമ്മി തിലകനെ പുറത്താക്കാൻ സന്താന തീരുമാനിച്ചത്. ഇതിന് മുമ്പ് ഷമ്മി തിലകന്റെ പിതാവും പ്രശസ്ത നടനുമായ തിലകനെയും സംഘടന പുറത്താക്കിയിരുന്നു.

ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബുവും ഇന്ന് നടന്ന ‘അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു