അച്ഛനെ പോലെ ഒരിക്കലും ആകാൻ ആഗ്രഹിക്കുന്നില്ല, അമ്മ ഒരു കുറവും വരുത്താതെയാണ് നോക്കുന്നത്, ​ഗോപി സുന്ദറിന്റെ മകൻ

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ഒരുമിച്ച് എന്ത് ചെയ്താലും അത് വൈറലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറും. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ​ഗായിക അഭയ ഹിരണ്മയിക്കൊപ്പമായിരുന്നു താമസം, പിന്നീടാണ് അമൃത സുരേഷിനൊപ്പം ജീവിതം ആരംഭിച്ചത്. ആദ്യ വിവാഹത്തിൽ ​ഗോപി സുന്ദറിന് രണ്ട് മക്കളുണ്ട്.

ഇപ്പോഴിതാ ഗോപി സുന്ദറിൻ്റെ മകൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മാധവ് ഗോപീസുന്ദർ പറയുന്നതിങ്ങനെ, തനിക്ക് എല്ലാം തൻ്റെ അമ്മയാണ്, അച്ഛൻ്റെ കാര്യത്തിൽ താൻ ശ്രദ്ധിക്കുന്നില്ല, അച്ഛൻ്റെ മോശം സ്വഭാവങ്ങൾ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല അച്ഛനെ പോലെ ഒരിക്കലും ആകാൻ താൻ ആഗ്രഹിക്കുന്നില്ല. തൻ്റെ അച്ഛൻ തിരിച്ചു വരുമെന്ന കാര്യത്തിൽ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ല ആ മടങ്ങിവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ട.

സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശിക്കപ്പെട്ട സ്വകാര്യ ജീവിതമാണ് ഗോപി സുന്ദറിന്റേത്. ആദ്യ ഭാര്യ പ്രിയയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതിന് മുൻപെ തന്നെ അഭയ ഹിരൺമയിയ്ക്കൊപ്പം ലിവിങ് റിലേഷനിൽ ആയിരുന്നു താരം. പത്ത് വർഷത്തിലേറെ ആ ബന്ധത്തിൽ തുടർന്നതിന് ശേഷമാണ് ഇപ്പോൾ അമൃതയ്ക്കൊപ്പമുള്ള പുതിയ ജീവിതം ആരംഭിച്ചിരിയ്ക്കുന്നത്. നടൻ ബാലയായിരുന്നു അമൃതയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്.