ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍. കേസില്‍ ഉച്ചയോടെയാണ് കവിതയെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നു. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കെ കവിത.

ഹൈദരാബാദിലെ ജൂബിലി ഹില്‍,ിലെ വസതിയില്‍ ഇഡി, ഐടി വകുപ്പുകള്‍ പരിശോധന നടത്തിയിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലായിരുന്നു മദ്യ വില്‍പനയുടെ ലൈസന്‍സ് 2021ല്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നതായി ഇഡി കണ്ടെത്തിയിരുന്നു.

കള്ളപ്പണം വെളിപ്പിച്ചെന്ന് ഉള്‍പ്പെടെയാണ് ഇഡി കണ്ടെത്തിയത്. ഏതാനും മദ്യനയക്കേസുകളില്‍ അനര്‍ഹമായ ലാഭം ലഭിച്ച ഇടപാടില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും എഎപി നേതാവ് വിജയ് നായര്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം.