കൊയിലാണ്ടി പോലീസ് മര്‍ദിച്ചെന്ന് ബസ് കണ്ടക്ടര്‍, ബൂട്ടിട്ട് ചവിട്ടുകയും കുരുമുളക് സ്‌പ്രേയടിക്കുകയും ചെയ്തു

കോഴിക്കോട്. സ്‌കൂള്‍ വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരായില്‍ ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ബസ് കണ്ടക്ടറായ ഗിരീഷിനാണ് പോലീസ് മര്‍ദ്ദനമേറ്റത്. ഭാര്യയെ പുറത്ത് നിര്‍ത്തിയ ശേഷമാണ് പോലീസ് മര്‍ദ്ദിച്ചതെന്ന് ഗിരീഷ് പറയുന്നു. പോലീസ് ബൂട്ടിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്നും.

രഹസ്യഭാഗത്ത് കുരുമുളക് സ്‌പ്രേയടിച്ചുവെന്നും ഗിരീഷ് പറയുന്നു. അതേസമയം പോലീസ് മര്‍ദ്ദമമേറ്റ ഗിരീഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളെ അപമാനിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. പോലീസ് വിളിച്ചതിനെ തുടര്‍ന്ന് ഗിരീഷ് ഭാര്യയ്‌ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.

രാവിലെ 10.45 ഓടെ പോലീസ് സ്‌റ്റേഷനില്‍ എത്തിയ തന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് പറഞ്ഞ് വിട്ടതെന്നും പുറത്ത് നിന്ന ഭാര്യയെ സഹായത്തിന് വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് വിളിച്ചില്ലെന്നും ഗിരീഷ് പറയുന്നു. അതേസമയം മര്‍ദ്ദിച്ചിട്ടില്ലെന്നും പരാതിക്കാരിയെയും രക്ഷിതാക്കളെയും ഒരുമിച്ചിരുത്തി സംസാരിക്കുകമാത്രമാണ് നടന്നതെന്നുമാണ് പോലീസ് പറയുന്നത്.