നഴ്‌സുമാരുടെ മാര്‍ച്ചില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസ്, എംഎല്‍എക്കെതിരെ കേസില്ല

കണ്ണൂര്‍. നഴ്‌സുമാര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നടപടി സ്വീകരിച്ച് പോലീസ്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി, ഗതാഗത തടസ്സം ഉണ്ടാക്കി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്. അതേസമയം കല്യാശ്ശേരി എംഎല്‍എ എം വിജിനെതിരെ കേസെടുത്തിട്ടില്ല.

കേരള സര്‍ക്കാര്‍ നഴ്‌സസ് അസോസിയേഷനാണ് കളക്ടറേറ്റിലേക്ക് സമരം നടത്തിയത്. അതേസമയം സമരം ഉദ്ഘാടനം ചെയ്യാനെത്തിയ എംഎല്‍എയും എസ്‌ഐ പിപി ഷമീലും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കവാടത്തിന് പുറത്ത് പ്രകടനക്കാരെ പോലീസ് തടയുകയും അവിടെ ഉദ്ഘാടനം നടത്തുകയുമാണ് പതിവ്.

അതേസമയം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് മോശം പെരുമാറ്റമാണെന്ന് സിപിഎം വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് കേസ് എടുത്തപ്പോള്‍ എംഎല്‍എയുടെ പേര് ഒഴിവാക്കിയത്.