ന്യൂ ഇയറിന് കേക്കും വൈനും കഴിച്ചത് പണിയായി, ബീന ആന്റണി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് ബീന.

സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും അവിടെ പങ്കുവയ്ക്കാറുണ്ട്. ജിമ്മില്‍ ജോയിന്‍ ചെയ്തതിനെ കുറിച്ചും, കഷ്ടപ്പെട്ട് ശരീരഭാരം കുറച്ചതിനെ കുറിച്ചുമെല്ലാം നേരത്തെയുള്ള വീഡിയോകളില്‍ പറഞ്ഞിരുന്നു. പക്ഷെ ന്യൂ ഇയര്‍ പ്രമാണിച്ച് കുറച്ചധികം കേക്കും വൈനുമൊക്കെ കഴിച്ചതോടെ തിരിച്ചടികിട്ടി. ഇപ്പോള്‍ കഷ്ടപ്പെട്ട് അത് കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് നടി.

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് ബീന ആന്റണി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. ‘പുതിയ വര്‍ഷത്തിന്റെ തുടക്കം. കേക്കും വൈനും എന്നെ തകര്‍ത്തുകളഞ്ഞു. വീണ്ടും പരിശ്രമം തുടരുന്നു’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

രശ്മി സോമന്‍ അടക്കമുള്ളവര്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ‘കീപ് ഗോയിങ്, ചേച്ചിക്ക് സാധിക്കും’ എന്നൊക്കെ പറഞ്ഞ് പ്രചോദനം നല്‍കി ചിലര്‍ എത്തിയിട്ടുണ്ട്. വേണ്ട തടി കുറയ്‌ക്കേണ്ട, ഈ ലുക്കിലാണ് ചേച്ചി സുന്ദരി എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം.