ജോൺ ബ്രിട്ടാസിനെ അകത്താക്കാൻ ദില്ലിയിൽ വൻ നീക്കം

സി.പി.എം നേതാവും കൈരളി ചാനൽ മേധാവിയുമായ ജോൺ ബ്രിട്ടാസിനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ നടപടികൾ ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിനും ഹർജി നല്കി. കോഴിക്കോട് നടന്ന 10മത് മുജാഹിസ് സമ്മേളനത്തിൽ ഒരു മത വിഭാഗത്തേ കലാപത്തിനു പ്രേരണ നല്കി പ്രസംഗിച്ചു എന്നും രാജ്യ സഭാ അംഗം കൂടിയായ ബ്രിട്ടാസ് ഇന്ത്യയിൽ മത കലാപത്തിനു നീക്കം നടത്തി എന്നുമാണ്‌ ഹരജിയിൽ പറയുന്നത്.

ഇന്ത്യൻ പാർലിമെറ്റിലും ഗുജറാത്ത നിയമ സഭയിലും മുസ്ളീങ്ങൾക്ക് പ്രാതിനിധ്യം ആവശ്യത്തിനില്ല. അതിനാൽ അതിനു വഴി കണ്ടെത്തണം എന്ന് ബ്രിട്ടാസ് മുസ്ളീം മത സമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. ഇത് ഇന്ത്യൻ ജനാധിപത്യത്തേയും തിരഞ്ഞെടുപ്പ് സംവിധാനത്തേയും അട്ടിമറിക്കാനും അതിനെതിരേ നീങ്ങാനും ഒരു മത വിഭാഗത്തേ പ്രേരിപ്പിക്കലാണ്‌. പാർലിമെന്റിനെതിരേ ശംബദിക്കുകയും പാർലിമെന്റിൽ മത അടിസ്ഥാനത്തിൽ അംഗ സഖ്യ വേണം എന്ന രീതിയിലും പരസ്യ പ്രഖ്യാപനം ജോൺ ബ്രിട്ടാസ് നടത്തുകയായിരുന്നു. അതീവ ഗുരുതരമാണ്‌ ജോൺ ബ്രിട്ടാസിനെതിരായ ആരോപണങ്ങൾ.

കൂടാതെ ബാബറി മസ്ജിദ് പൊളിച്ചു കളഞ്ഞ വിഷയം തീരില്ലെന്നും പ്രസംഗിച്ചു. ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ളീങ്ങളും തമ്മിലുള്ള വിഷയം തീർന്നു എന്ന് ധരിക്കരുത് എന്നും അത് ഒരിക്കലും തീരില്ലെന്നും ബ്രിട്ടാസ് പരസ്യമായി മുസ്ളീം മത സമ്മേളനത്തിൽ പ്രസംഗിച്ചു. കൂടാതെ സുപ്രീം കോടതിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റപ്പെടുത്തുകയും ചെയ്തു

ആന്റി ടെററിസം സൈബർ വിങ്ങാണ്‌ പരാതി നല്കിയിരുന്നത്. ഡിസംബർ 31നായിരുന്നു ജോൺ ബ്രിട്ടാസ് വർഗീയ കലാപ ആഹ്വാനം നടത്തുന്ന പ്രസംഗം ചെയ്തത്. അന്നു തന്നെ കർമ്മ ന്യൂസ് അത് വാർത്തയാക്കുകയും ചെയ്തു. ബ്രിട്ടാസിന്റെ രാജ്യദ്രോഹ പ്രസംഗം ആദ്യം ചൂണ്ടിക്കാട്ടിയത് കർമ്മ ന്യൂസ് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഭരനഘറ്റനാ ലംഘനവും രാജ്യത്ത് മുസ്ളീങ്ങളേ ഇളക്കി വിട്ട് കലാപ നീക്കവും റിപോർട്ട് ചെയ്തത് കർമ്മ ന്യൂസ് മാത്രം ആയിരുന്നു.

ജനവരി 1നു തന്നെ ആന്റി ടെററിസം സൈബർ വിങ്ങ് രാജ്യ സഭാ ചെയർമാനും എത്തിക്സ് കമിറ്റിക്കും, കേന്ദ്ര ആഭ്യന്തിര വകുപ്പിനും പരാതി നല്കിയിരുന്നു. തുടർന്ന് ജനവരി 3നാണ്‌ ബിജെപി രാജ്യ സഭാ ചെയർമാനു പരാതി നല്കുന്നത്. ജനവരി 3നാണ്‌ മറ്റ് മാധ്യമങ്ങൾ ബ്രിട്ടാസിന്റെ വിവാദ പ്രസംഗ വാർത്ത പുറത്ത് വിടുന്നത്. അതായത് ബ്രിട്ടാസ് മുജാഹിസ് സമ്മേളനത്തിൽ തറ വർഗീയവാദം പറയുകയും കലാപ ആഹ്വാനം നടത്തുകയും ചെയ്തിട്ട് 4 ദിവസം മറ്റ് മാധ്യമങ്ങൾ നിശബ്ദമായിരുന്നു എന്ന് ഓർക്കണം. മലയാള മാധ്യമ വേദിയിലും രാജ്യ സുരക്ഷയുടെ കാര്യത്തിലും കർമ്മ ന്യൂസിന്റെ വളരെ ഗൗരവമായ പ്രസക്തിയാണ്‌ ചൂണ്ടിക്കാട്ടുന്നത്.