ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം, ബുള്ളറ്റ് പ്രൂഫ് വാഹനം ഉടനെത്തും

ന്യൂഡല്‍ഹി. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതേസമയം ഗവര്‍ണറുടെ സുരക്ഷയുടെ ഭാഗമായി പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം ഉടനെത്തും. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊല്ലത്ത് എസ്എഫ്‌ഐയുടെ പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര സേന സുരക്ഷ ഏറ്റെടുത്തിരുന്നു.

രാജ്ഭവന്റെ സുരക്ഷയും സിആര്‍പിഎഫിന് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ സുരക്ഷ ഏറ്റെടുത്ത് സിആര്‍പിഎഫ്. സിആര്‍പിഎഫിന്റെ കമാന്‍ഡോ സംഘമാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഗവര്‍ണര്‍ക്ക് ഇഡസ് പ്ലസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റോഡിലിരുന്ന് പ്രതിഷേധിച്ചിരുന്നു.

തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സിആര്‍പിഎഫ് കമാന്‍ഡോകളെ നിയോഗിക്കുകയായിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സംസാരിച്ചിരുന്നു. ഗവര്‍ണര്‍ റോഡിലിരുന്ന് തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സക്രട്ടറിയെ വിളിച്ചിരുന്നു.