കര്‍ഷക സമരം; കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം

കര്‍ഷക സമരം കണക്കിലെടുത്തു കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമസ് രാജ്യസഭയെ അറിയിച്ചു. നിയമത്തില്‍ പോരായ്മ ഉള്ളതുകൊണ്ടല്ല ഭേദഗതിയെന്നും കര്‍ഷക സമരം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. കോണ്‍ഗ്രസ് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചെന്നു കൃഷിമന്ത്രി രാജ്യസഭയില്‍ ആരോപിച്ചു.

രക്തം കൊണ്ട് കൃഷി ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും എന്നാൽ സർക്കാർ കർഷകർക്ക് വേണ്ടിയാണു നിലകൊള്ളുന്നതെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു. കര്‍ഷകര്‍ ആവശ്യപ്പെടുന്ന ഭേദഗതികള്‍ നടപ്പിലാക്കാമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം ഇന്ന് ഔദ്യോഗികമായി സഭയെ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാരും 30 ല്‍ അധികം കര്‍ഷക സംഘടനകളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.