കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി. കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ റെയിൽവെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വന്ദേഭാരത് കേരളത്തിന് അനുവദിച്ച് റെയിവൽവേ മന്ത്രാലയം അന്തിമ അനുമതി പുറത്തിറക്കിയത്.

അതേസമയം പുതിയതായി കേരളത്തിലേക്ക് എത്തുന്ന വന്ദേഭാരതിന്റെ റൂട്ടും സ്റ്റോപ്പുകളും സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വിട്ടിട്ടില്ല. കേരളത്തിന് ലഭിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗോഫ് ചെയ്തത്. നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് തിരുവനന്തപുരത്ത് നിന്നും കാസർകോടേക്കാണ് സർവീസ് നടത്തുന്നത്.