ജയ് ശ്രീറാം മുഴക്കി ഫ്രാൻസ്, അയോധ്യയിൽ രാമക്ഷേത്രം തുറക്കും മുമ്പേ ഫ്രാൻസിൽ ആഘോഷം തുടങ്ങി ഹിന്ദു ഭക്തർ

അയോധ്യയിൽ രാമ ക്ഷേത്രം തുറക്കുമ്പോൾ ഭജനയും നാമ ജപവും ഉയരുകയാണ്‌ ഫ്രാൻസിൽ നിന്നും ഫ്രാൻസിലെ കൃഷ്ണ ബലരാമ ക്ഷേത്രം ഇപ്പോൾ ആഘോഷ നിറവിൽ ആണ്‌. വളരെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ ഫ്രാൻസിൽ നിന്നും രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് പങ്കുവയ്ക്കുകയാണ്‌.

ഇതിന്റെ നേതൃത്വവും പൂജകളും ഭജനയും എല്ലാം അനുഷ്ടിക്കുന്നത് പക്ക ഫ്രഞ്ചുകാരായ ഹിന്ദു ഭക്തരും പൂജാരിമാരും ആണ്‌..ഫ്രാൻസിൽ അനേകം പേർ പങ്കെടുക്കുന്ന രഥയാത്രയും അയോധ്യയിലെ ശ്രീരാമ ഭഗവാന്റെ ആരോഹണത്തിനു പിന്തുണയുമായി നടക്കുന്നു. ഫ്രാൻസിലെ ഇന്ദ്രെ എറ്റ് ലോയറിലെ ന്യൂ മായാപൂർ എന്ന കൃഷ്ണ ബലരാമ ക്ഷേത്രം പാരീസിൽ നിന്നും 3 മണിക്കൂർ യാത്രാ ദൂരത്തിലാണ്‌.ഏകദേശം 83 ഹെക്ടർ വനങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്രം.

പാരീസിൽ ഇന്ത്യക്കാരേ പോലും അമ്പരപ്പിക്കും വിധമാണ്‌ ഈ ഹിന്ദു ക്ഷേത്രവും വിശ്വാസവും. ഇത് ഫ്രാൻസിലെ ഇന്ദ്രെ എറ്റ് ലോയറിലെ ന്യൂ മായാപൂർ എന്ന നമ്മുടെ കൃഷ്ണ ബലരാമ ത്രം. പല രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ക്ഷേത്ര അങ്കണത്തിൽ ഉണ്ട്. 88 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ക്ഷേത്ര നഗരമാണിത്.നടുവിൽ ക്ഷേത്രം. സന്യാസിമാരുടെ സങ്കേതം..ബ്രഹ്മചാരികളും ഗ്രഹസ്ഥരും, വാനപ്രസ്ഥരായ സന്യാസിമാരും ചേർന്നുള്ള ക്ഷേത്ര നഗരത്തിൽ വർണാശ്രമ ധർമ്മമാണ് ഇവിടെ നാം പിന്തുടരുന്നത്. ലോകമെമ്പാടുമുള്ള ആളുകൾ ദേവാരാധന, മാലകൾ ഉണ്ടാക്കൽ, പാചകം, കൃഷി, പൂന്തോട്ടപരിപാലനം, ഗോശാല പരിപാലനം തുടങ്ങി വിവിധ സേവനങ്ങൾ ചെയ്തുകൊണ്ട് ഇവിടെ താമസിക്കുന്നു.

ഒരു പഴയ ഫ്രഞ്ച് കോട്ടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എടുത്ത് പറയേണ്ടത് ഇവിടുത്തേ ഗോശാലയും പശുക്കളുടെ ഫാമും ആണ്‌. ശ്രീകൃഷ്ണന്റെ മധുരയും വൃന്ദാവനവും ഒക്കെ പോലെ പിൻ തുടരുനൻ ഫ്രാൻസിലെ 83 ഏക്കറിലെ ക്ഷേത്ര നഗരം..ക്ഷേത്രത്തിന് ചുറ്റും സന്യാസിമാരും മുതിർന്ന ഭക്തരും താമസിക്കുന്ന നിരവധി ഇന്ത്യൻ ശൈലിയിലുള്ള കുടിലുകളുണ്ട്. ഗൃഹസ്ഥ വാനപ്രസ്ഥങ്ങൾക്കും ബ്രഹ്മചാരികൾക്കുമുള്ള മറ്റ് നിരവധി വീടുകൾ. എല്ലാവർക്കും സംസ്‌കൃത നാമങ്ങളുണ്ട്, എല്ലാ ദിവസവും ഭാഗവതം ഭാഗവതത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ചർച്ചകളും ഫ്രഞ്ചിലും ഇംഗ്ലീഷിലും ചിലപ്പോൾ പോർച്ചുഗീസ് പോലുള്ള മറ്റ് ഭാഷകളിലും നടക്കുന്നു. ഇപ്പോൾ ഇവർ എല്ലാം രാമക്ഷേത്രം തുറക്കുന്ന ആഘോഷത്തിലും ഭജനയിലും രാമ യഥ യാത്രയിലുമാണ്‌. ഫ്രാൻസ് സർക്കാർ ക്ഷേത്രത്തേ നികുതി രഹിത പരിഗണന നല്കി പ്രമോട്ട് ചെയ്തിരിക്കുകയാണിപ്പോൾ.