സിഐടിയു തൊഴിലാളികൾ ബസിന് മുന്നിൽ കൊടി കുത്തിയതോടെ സ്വന്തം ബസിന് മുന്നിൽ ലോട്ടറിക്കച്ചവടവുമായി ഉടമ

കോട്ടയം. കോട്ടയം തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ മുന്നില്‍ സിഐടിയു തൊഴിലാളികള്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ബസിന് മുന്നില്‍ ലോട്ടറിക്കച്ചവടം തുടങ്ങി ബസ് ഉടമ. വെട്ടിക്കുളങ്ങര ബസിന്റെ ഉടമയായ രാജ്‌മോഹനാണ് ബസിന് മുന്നില്‍ ലോട്ടറിക്കച്ചവടം ആരംഭിച്ചത്. നിലവില്‍ നാല് ബസുകളാണ് രാജ്‌മോഹനുള്ളത്. ഗള്‍ഫില്‍ നിന്നുംമടങ്ങി എത്തിയതിന് ശേഷം ആരംഭിച്ചതാണ് സര്‍വ്വീസ്.

ടൈംസ് സ്‌ക്വയര്‍ ലക്കി സെന്റര്‍ എന്നാണ് ലോട്ടറി വില്‍പ്പന കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന പേര്. മുമ്പ് സൈന്യത്തിലും ജോലി ചെയ്തിരുന്ന രാജ്‌മോഹന്‍ നിലവില്‍ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റാണ്. മുഖ്യമന്ത്രി ടൈംസ് സ്‌ക്വയറില്‍ എത്തിയാണ് പ്രവാസികളെ കണ്ടത്. മുഖ്യമന്ത്രി അപ്പോല്‍ ധരിച്ചിരുന്ന തരത്തിലുള്ള കോട്ടും സ്യൂട്ടും അണിഞ്ഞാണ് പ്രതിഷേധം നടത്തുന്നതെന്നും രാജ് മോഹന്‍ പറയുന്നു.

അതേസമയം കൂലിവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൊടി കുത്തിയത്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തില്‍ മറ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. അതേസമയം കൂടുതല്‍ കളക്ഷന്‍ കിട്ടുന്ന ബസ് സര്‍വീസാണ് മുടങ്ങിയിരിക്കുന്നതെന്ന് രാജ്‌മോഹന്‍ പറയുന്നു. കോട്ടയം ലേബര്‍ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ കലക്ഷനും സാഹചര്യങ്ങളും കണക്കിലെടുത്ത് ജീവനക്കാരടെ കൂലി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കൂലി വര്‍ധിപ്പിച്ചു. ഇപ്പോള്‍ ബാറ്റ സംബന്ധിച്ചാണ് പ്രശംനം.