വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കെ വിദ്യയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ കെട്ടിച്ചമച്ച കേസാണെന്നാണ് വിദ്യ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. അതേസമയം കേസില്‍ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്ന് വിദ്യ വാദിക്കുന്നു.

സംഭവത്തില്‍ പോലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കുവാന്‍ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചു. അതേസമയം വിദ്യക്കെതിരെ അഗളി പോലീസ് റിപ്പോര്‍ട്ട് നല്‍കി. വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പോലീസ് കോടതിയെ അറിയിച്ചു.

അതേസമയം കേസില്‍ വിദ്യയെ ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ നിലപാട്. അതേസമയം ആഴ്ചകള്‍ കഴിഞ്ഞിട്ടും വിദ്യയെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. വിദ്യ കോഴിക്കോട് എത്തിയതായിട്ടാണ് വിവരം.