‘ബലികുടീരങ്ങളേ പാടിയില്ല’ ഉത്സവഗാനമേളയ്ക്കിടെ സി പി എം അക്രമം

തിരുവല്ല . ക്ഷേത്രോത്സവം നടക്കുന്നതിനിടെ പൊലീസ് നോക്കി നിൽക്കെ സിപിഎം പ്രവർത്തകരുടെ അക്രമം. വള്ളംകുളം നന്നൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ വിപ്ലവഗാനം പാടണം എന്നാവശ്യപ്പെറ്റായിരുന്നു പൊലീസ് നോക്കി നിൽക്കെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധവും അക്രമവും നടന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗാനമേളയിൽ ‘ബലികുടീരങ്ങളെ’ എന്ന ഗാനം പാടണമെന്നു പറഞ്ഞായിരുന്നു ബഹളം.

പ്രതിഷേധക്കാർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറിയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ അസഭ്യം പറഞ്ഞും അഴിഞ്ഞാടുകയായിരുന്നു. സി പി എം പ്രവർത്തകരുടെ അതിക്രമം നടക്കുമ്പോൾ തിരുവല്ല സ്റ്റേഷനിൽനിന്നും എത്തിയ എസ്ഐയും പത്തോളം പോലീസുകാരും കൈയും കെട്ടി കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.

രാത്രി 11 മണിയോടെ കഴിഞ്ഞ ദിവസം ആണ് സംഭവം നടക്കുന്നത്. ഗാനമേള സംഘം എത്തിയ വാഹനം ക്ഷേത്രത്തിനു സമീപം തടഞ്ഞുനിർത്തി ബലികുടീരങ്ങ ളെ എന്ന ഗാനം പാടണമെന്ന് സിപിഎം പ്രവർത്തകർ ആദ്യം തന്നെ ആവശ്യപ്പെട്ടിരു ന്നു. ഗാനമേള അവസാനിക്കാൻ രണ്ട് പാട്ടുകൾ ബാക്കി ഉള്ളപ്പോൾ ‘നമസ്കരിപ്പു ഭാരതം അങ്ങയെ…’ എന്ന ഗാനം ആലപിച്ചതിന് പിന്നാലെ വിപ്ലവഗാനം പാടണം എന്നാവശ്യപ്പെട്ട് ഒരു സംഘം സിപിഎം പ്രവർത്തകർ വേദിക്ക് മുമ്പിലെത്തി ബഹളംവെക്കുകയുണ്ടായി.

ഇതോടെ കമ്മിറ്റി ഭാരവാഹികളുടെ നിർദേശപ്രകാരം കർട്ടൻ താഴ്ത്തുന്ന ഉണ്ടായത്. CPMകാർ പൊലീസ് നോക്കിനിൽക്കെ കർട്ടൻ വലിച്ചു കീറിയ ശേഷം വേദിക്ക് മുൻപിൽ വെല്ലുവിളി നടത്തുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.