പെൺകുട്ടിയുമായി മുങ്ങിയ വൈദികനെ വീണ്ടും വികാരിയാക്കി, പ്രതിഷേധം, Sebastian Mullamangalam

പെണ്ണുപിടിയന്മാരായ പല പുരോഹിതന്മാരെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴായി പുറത്തു വന്നിട്ടുണ്ട്. തലശ്ശേരി അതിരൂപതയിൽ നിന്ന് നിരവധി പുരോഹിതന്മാരാണ് പീഡനകേസിൽ പുറത്തു പോയത്. പീഡന വീരന്മാർക്കുപോലും പലപ്പോഴും സപ്പോർട്ടു നൽകുകയാണ് സഭാ നേതൃത്വം ചെയ്യുന്നത്. അടുത്തിടെ ഒരു ക്രിസ്ത്യൻ പുരോഹിതൻ രണ്ട് മക്കളുടെ അമ്മയായ ഹിന്ദു യുവതിയെ വിവാഹം ചെയ്തതും വലിയ ചർച്ചയായിരുന്നു. ഇപ്പോളിതാ സെബാസ്റ്റ്യൻ മുല്ലമംഗലം എന്ന വികാരിയെക്കുറിച്ച് ജിൽസ് ഉണ്ണിമാക്കൽ പങ്കിട്ട കുറിപ്പാണ് ചർച്ചയാകുന്നത്. നെല്ലിക്കുറ്റി ഇടവകയിലുള്ള പെൺകുട്ടിയുമായി ഇദ്ദേഹം മുങ്ങുകയായിരുന്നു. അതിൽ പണിഷ്മെന്റ് കിട്ടി ദില്ലി ഫരീദാബാദ് രൂപതയിലേക്ക് വിടുകയും ചെയ്തു. ഇപ്പോളിതാ അദ്ദേഹത്തെ ആലക്കോടിനടുത്തുള്ള രയരോം പള്ളിയിലേക്ക് വീണ്ടും നിയമിച്ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് സ്കൂളിൽ നിന്ന് പുറത്താക്കിയ രണ്ട് വിദ്യാർത്ഥികളെ തിരിച്ചെടുക്കാനുള്ള കോടതി ഉത്തരവ് ലംഘിച്ചതിന് സെബാസ്റ്റ്യൻ മുല്ലമംഗലത്തെ കോടതി ശിക്ഷക്ക് വിധിച്ചിരുന്നു.

ജിൽസ് ഉണ്ണിമാക്കൽ പങ്കിട്ട കുറിപ്പിങ്ങനെ, സെബാസ്റ്റ്യൻ മുല്ലമംഗലം ഏതാനും വർഷങ്ങൾക്ക് മുൻപ് നെല്ലിക്കുറ്റി ഇടവകയിൽ വികാരിയായിരിക്കുമ്പോൾ അവിടുന്ന് ഒരു പെൺകുട്ടിയുമായി മുങ്ങിയ വിരുതനായിരുന്നു പള്ളിമുറിയിൽനിന്നും ഇദ്ദേഹത്തിന്റെ ഫോട്ടോ വരെ എടുത്തുമാറ്റുകയും ചെയ്തതാണ് എന്നിട്ടും സഭ ഇദ്ദേഹത്തെ സംരക്ഷിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത് ഇദ്ദേഹത്തിന് പണീഷ്മെന്റ് കൊടുത്തു നേരേ ദില്ലി ഫരീദാബാദ് രൂപതയിലേക്ക് വിടുകയും വർഷങ്ങൾ കഴിഞ്ഞപ്പോൾ നൈസായി ആലക്കോടിനടുത്തുള്ള രെയൊരം പള്ളിയിലെ വികാരിയായി പുനഃപ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു വിശ്വസിക്കാതിരിക്കാൻ സാധിക്കുന്നില്ല ഇതുപോലുള്ള പെണ്ണുപിടിയന്മാരെ സംരക്ഷിക്കുന്ന സഭയുടെ നിലപാടുകളോട് യോജിക്കാൻ സാധിക്കില്ല പൊട്ടൻപ്ലാവിലെ വിശുദ്ധനെ സംരക്ഷിച്ചതിന്റെ പേരുദോഷം മാറിയിട്ടില്ല ഒരു വിശ്വാസി വേദനയോടെ മറ്റൊരു വിശ്വാസിയോട് സംസാരിക്കുന്നതാണ് ഓഡിയോ നാണക്കേട് മൂലം ആ പെൺകുട്ടിയുടെ വീട്ടുകാർ താമസിച്ചിരുന്നിടത്തുനിന്നും സ്ഥലം വിറ്റ് മറ്റൊരു സ്ഥലത്തേക്ക് നാട് വിടേണ്ടിവന്നു ഇതാണ് അവസ്ഥ

വികാരിയുമായി ബന്ധപ്പെട്ട് ജിൽസ് പങ്കിട്ട മറ്റൊരു കുറിപ്പിങ്ങനെ, അദ്ദേഹമെന്ന ഇദ്ദേഹം……ഇദ്ദേഹമിപ്പോൾ രെയോരം പള്ളി വികാരിയാണ് ജനുവരി 12, 2018 രണ്ട് വർഷം മുമ്പ് സ്കൂളിൽ നിന്ന് പുറത്താക്കിയ രണ്ട് വിദ്യാർത്ഥികളെ തിരിച്ചെടുക്കാനുള്ള കോടതി ഉത്തരവ് ലംഘിച്ചതിന് ഒരു കത്തോലിക്കാ പുരോഹിതനെയും കന്യാസ്ത്രീയെയും മധ്യപ്രദേശിലെ ഉജ്ജയിൻകോടതി രണ്ട് മാസം വീതം തടവിന് ശിക്ഷിച്ചു.സെന്റ് പോൾ കോൺവെന്റ് സ്കൂളിന്റെ അന്നത്തെ മാനേജരായിരുന്ന ഫാദർ സെബാസ്റ്റ്യൻ മുല്ലമംഗലത്തോടും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചനയോടും വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടു.

അവർ സംസ്ഥാനത്തിന് 3,200 യുഎസ് ഡോളർ നിയമപരമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു.കുറ്റാരോപിതരായ വൈദികനേയും കന്യാസ്ത്രീയേയും സ്‌കൂളിൽ നിന്ന് പുറത്താക്കി പുതിയ ഭാരവാഹികളെ നിയമിച്ചെങ്കിലും അവർ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന പതിവ് നിലപാടാണ് പള്ളി അധികൃതർകൈകൊണ്ടത്2015 അധ്യയന വർഷത്തിന്റെ അവസാനത്തിൽ മൂന്ന് വിദ്യാർത്ഥികളെ നിയമവിരുദ്ധമായി പിരിച്ചുവിട്ടതായി ആരോപിക്കപ്പെട്ടിരുന്നു, അവരുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ അവരുടെ മാതാപിതാക്കളുടെ “പെരുമാറ്റം നല്ലതല്ല” എനന്നായിരുന്നുപരാമർശം.വിദ്യാർത്ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതുപോലുള്ള തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് രക്ഷിതാക്കൾ സ്കൂളിനെ തുടർച്ചയായി ഉപദ്രവിക്കുകയാണെന്ന് സ്കൂളിന്റെ അഭിഭാഷകൻ പറഞ്ഞു.

ജില്ലാ ശിശുക്ഷേമ സമിതി മുഖേന കുട്ടികളെ പിരിച്ചുവിട്ടതിനെ രക്ഷിതാക്കൾ എതിർത്തതോടെ വിദ്യാർഥികൾക്ക് അനുകൂലമായ വിധിയുണ്ടായി. എന്നാൽ സ്‌കൂൾ അതിനെതിരെ കോടതിയിൽ അപ്പീൽ നൽകി, അത് സ്‌കൂളിന് അനുകൂലമായി വിധിച്ചു, രക്ഷിതാക്കളിൽ ഒരാളായ ദേവേന്ദ്ര മഹേശ്വരിയെ ജില്ലാ കോടതിയിൽ അപ്പീൽ ചെയ്തു2016 ഏപ്രിലിൽ കോടതി വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ സ്കൂളിനോട് ആവശ്യപ്പെട്ടു, മാതാപിതാക്കളുടെ പെരുമാറ്റത്തിന് കുട്ടികളെ ശിക്ഷിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.