സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. ഇപ്പോൾ പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച മുതൽ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയിൽ കോവിഡ് രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. രോഗികൾ അധികമുള്ള പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. അതേസമയം സംസ്ഥാനത്തു നിയന്ത്രണങ്ങൾ തുടർന്നിട്ടും രോഗസംഖ്യ കുറയാത്തതിനാൽ നിലവിലുള്ള ഇളവുകളെക്കുറിച്ച് പഠിക്കാൻ ,മുഖ്യമന്ത്രി നിർദേശം നൽകി.