കൊച്ചിന്‍ കോളേജില്‍ സംഘര്‍ഷം; എസ് എഫ് ഐ പ്രവര്‍ത്തകര്‍ കെ എസ് യുവിന്റെ ഓഫീസ് തല്ലി തകര്‍ത്തു

കൊച്ചി. മട്ടാഞ്ചേരിയില്‍ കൊച്ചിന്‍ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംഘര്‍ഷത്തില്‍ പരാതിയുമായി എസ് എഫ് ഐയും കെ എസ് യുവും. കെ എസ് യുവിന്റെ ഓഫീസ് എസ് എഫ് ഐ അടിച്ച് തകര്‍ക്കുന്ന വീഡിയോ കെ എസ് യു പുറത്ത് വിട്ടു. എന്നാല്‍ തങ്ങള്‍ക്ക് നേരെ കെ എസ് യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. വിജയാഹ്ലാദ പ്രകടനം നടത്തുകയായിരുന്ന എസ് എഫ് ഐ തങ്ങളുടെ ഓഫീസ് പരിസരത്ത് എത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്ന് കെ എസ് യു പ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം ഇരു കൂട്ടരും പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കോളേജില്‍ കടുത്ത മത്സരമാണ് കെ എസ് യു നടത്തിയത് ഇതാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പൂത്തോട്ടയില്‍ കോളേജ് യൂണിയന്‍ പിടിക്കുവാന്‍ കെ എസ് യു പ്രവര്‍ത്തകയെ എസ് എഫ് ഐയുടെ ഗുണ്ടകള്‍ തട്ടിക്കൊണ്ട് പോയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.