കൊറോണ വകഭേദം; കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. അതേസമയം രാജ്യത്ത് പുതിയ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള കൊറോണ വൈറസ് സാമ്പിളുകളില്‍ ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ല.

ജനിതക മാറ്റം സംഭവിച്ചാലും നേരിടാന്‍ കഴിയും. പുതിയ വൈറസുകളെയും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. വൈകുന്നേരത്തോടെ പൂര്‍ണ്ണ വിവരം പ്രതീക്ഷിക്കുന്നുണ്ട്. കരുതലും ജാഗ്രതയും തുടരണമെന്നും മന്ത്രി വിശദമാക്കി. ലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത തുടരുകയാണ് വേണ്ടത്. വിദേശത്ത് നിന്നും എത്തുന്നവരെ കര്‍ശനമായി നീരീക്ഷിക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.