കണ്ണൂർ യൂണിവേഴ്സിറ്റി മുൻ ചെയർമാനെ സിപിഎം പുറത്താക്കി

കണ്ണൂർ യൂണിവേഴ്സിറ്റി മുൻ ചെയർമാനും SFI മുൻ ജില്ല വൈസ് പ്രസിഡണ്ടും ആയിരുന്ന അഡ്വക്കേറ്റ് എം കെ ഹസ്സനെ സി പി എം ൽ നിന്ന് പുറത്താക്കി. ക്വട്ടേഷൻ സംഘവും പണം തട്ടലും അടക്കം ഉള്ള പരാതികളിൽ ആണ്‌ നടപടി. കൂടാതെ ഇയാൾക്കെതിരെ തലശേരിയിൽ അനധികൃതമായി ഹോട്ടൽ നടത്തുന്നു എന്ന ആരോപണവും ഉയർന്നിരുന്നു.തലശ്ശേരി ടൌൺ ലോക്കൽ കമ്മിറ്റി അടിയന്തിരമായി 3.1.2024 ബുധൻ വൈകുന്നേരം ചേറ്റംകുന്ന് ബ്രാഞ്ച് യോഗം വിളിച്ചു ചേർത്ത്ത്ക്ക പാർട്ടി നടപടി റിപ്പോർട്ട്ൽ ചെയ്തു.ലോക്കൽ സെക്രട്ടറി കാത്താണ്ടി റസാക്ക് നേരിട്ടു പങ്കെടുത്ത യോഗത്തിൽ എംകെ ഹസ്സനും ഉണ്ടായിരുന്നു.

പുറത്താക്കിയ നേതാവിനെതിരേ ഉയർന്നിരുന്നു.നിരവധി പരാതികൾ ആണ്‌ പാർട്ടി ക്ക് ലഭിച്ചിട്ടുള്ളത്.മുമ്പ് പള്ളിയിൽ കയറി മുസല്യർ റെ തല്ലി എന്ന പരാതി ലഭിച്ചപ്പോൾ പാർട്ടി ലോക്കൽ കമ്മിറ്റി മെമ്പർ ആയിരുന്ന ഇയാളെ ബ്രാഞ്ച് മെമ്പർ ആക്കി തരം താഴ്ത്തിയിരുന്നു.കൂടാതെ തലശേരിയിലെ സ്വർണ്ണ കടത്ത് പ്രതികളും സ്വർൺന വായ്പ്പാ തട്ടിപ്പ് പ്രതികളുമായി ഇയാൾക്ക് ബന്ധം ഉണ്ട് എന്ന ആരോപണവും ഉയർന്നിരുന്നു.

സമീപ ദിവസം ലൈസൻസ് ഇല്ലാതെ എം കെ സൻ നടത്തുന്ന ഹോട്ടൽ തലശേരിയിൽ ഏറെ വിവാദം ആയിരുന്നു.ലൈസൻസ് കാലവധി കഴിഞ്ഞും പ്രവർത്തിക്കുന്ന തലശ്ശേരി കൊടുവള്ളി യിലെ ചായക്കട ഇ വിവാദ അഭിഭാഷകന്റെ താണ്. മുൻസിപ്പാലിറ്റി എൻജിനിയർ ചായക്കടക്കു ചുറ്റുപാടും കെട്ടിപ്പൊക്കിയ പന്തൽ പൊളിച്ചു നീക്കാൻ ഓർഡർ ആക്കിയത്തിനു ശേഷം പൊളിച്ചു നീക്കി.പി ഡബ്ള്യു സ്ഥലത്ത് നിർമ്മിച്ച ഹോട്ടലും കെട്ടിടവും വരെ അനധികൃതം ആയിരുന്നു.ഈ റസ്റ്റോറന്റിനെ പേർ ചായക്കറ്റ എന്നാണ്‌. ദിവസം 2000 രൂപയ്ക്ക് ഇത് മറ്റൊരാൾക്ക് നടത്തുവാൻ വാറ്റകയ്ക്ക് നല്കിയിരിക്കുകയാണ്‌., എന്നാൽ 6 മാസത്തേക്ക് മുൻസിപ്പാലിറ്റി നൽകിയ ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പ്രവർത്തിക്കുന്ന ചായക്കട മുൻസിപ്പാലിറ്റി ജീവനക്കാരെ ഭീഷണി പെടുത്തി ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുകയാണ്.ഹോട്ടലി ൽ ജില്ല എൻഫോസ്‌വന്റ് പരിശോധന നടത്തിയിരുന്നു പാതയോരത്ത് പ്രവർത്തിക്കുന്ന ചായക്കട എന്ന സ്ഥാപനം പൂട്ടാൻ നഗരസഭ നടപടി തുടങ്ങി ..

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ആവരണമുള്ള പേപ്പർ കപ്പുകളും പ്ലേറ്റുകളും , പ്ളാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക്ക് ക്യാരീ ബാഗ് നിരോധിത വസ്തുക്കളും സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു ഇതേ തുടർന്ന് 15000 രൂപ പിഴ ചുമത്തി. തുടർ നടപടികൾ സ്വീകരിക്കാൻ തലശ്ശേരി നഗരസഭയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വഡ് മിന്നൽ പരിശോധനയിൽ നിർദേശം നൽകിയിരുന്നു ചായക്കടയുടെ പിറകിലായി ജൈവ – അജൈവ മാലിന്യങ്ങൾ നിരോധിത പ്ലാസ്റ്റിക് ബാഗിൽ കൂട്ടിയിട്ട നിലയിലായിരുന്നു. .ഇതിനെതിരെ മുൻപും പല ആരോപണങ്ങളും ഉയർന്നിരുന്നു.

വൃത്തിഹീനമായ ഓടയ്ക്ക് സമീപത്താണ് ഈ കട പ്രവൃത്തിക്കുന്നത് എന്നത് ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ്.കൂടാതെഒറ്റ മുറി കടയുടെ അകത്തു നിന്ന് തന്നെ വൃത്തി ഹീനമായ ചുറ്റുപാടിൽ ആഹാര സാധനങ്ങൾ പാകം ചെയ്യുകയാണെന്നും പച്ചക്കറി സാധങ്ങൾ കൊണ്ടുവന്നു കഴുകാതെ ഈ ഒറ്റമുറിയിൽ നിന്നു പാചകം ചെയ്യുന്നതായും എൻഫോസ്‌മെന്റ് കണ്ടെത്തി. അതിനാൽ നഗരസഭ എന്ത് കൊണ്ട് ഇതിനെതിരെ നടപടി എടുക്കുന്നില്ല എന്ന ചോദ്യവും ഉയർന്നിരുന്നു.

ഇതോടെ ആണ്‌ നഗരസഭ നടപടി എടുക്കാൻ നിർബന്ധിതമായത് നഗരത്തിൽ വൃത്തിഹീനമായി കണ്ടെത്തിയ പല കടകളും അടപ്പിച്ചിരുന്നു. പാർട്ടിയുടെ പേരും നേതാക്കളുമായുള്ള ബന്ധം ദുരുപയോഗം ചെയ്തതും നറ്റപടിക്ക് കാരണമായി. സി പി എമ്മിൽ നിന്നും പുറത്താക്കണം എന്ന് നാളുകളായി പ്രവർത്തകർ ആവശ്യം ഉന്നയിക്കുന്നു എങ്കിലും ഹസനെതിരായ നറ്റപടി ഏറെ വൈകിയാണ്‌ ഉണ്ടാകുന്നത്