കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടി, മത്സരിച്ച നാല് മണ്ഡലങ്ങളിലും പരാജയം

ബെംഗളൂരു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റിലും സിപിഎമ്മിന് തിരിച്ചടി. സിപിഎമ്മിന്റെ ശക്തകേന്ദ്രമായ ബാഗേള്ളിയിലൂടെ വിജയിക്കാന്‍ സാധിക്കുമെന്ന സിപിഎമ്മിന്റെ ആഗ്രഹം കോണ്‍ഗ്രസിന് മുന്നില്‍ പരാജയപ്പെട്ടു. ബാഗേപ്പള്ളിയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോക്ടര്‍ അനില്‍കുമാറിനെയാണ് സിപിഎം മത്സരിപ്പിച്ചത്. കോവിഡ് കാലത്ത് മികച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.

മണ്ഡലത്തില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കേരളത്തില്‍ എല്‍ഡിഎഫ് ഘടകക്ഷിയായ ജെഡിഎസിന്റെ സഹായത്തോടെയാണ് ബാഗേള്ളിയില്‍ സിപിഎം മത്സരിച്ചത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത റാലിയോടെയായിരുന്നു ബാഗേപള്ളിയില്‍ സിപിഎം തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.