പ്രവർത്തകർ ആശങ്കപ്പെടരുത്, ജയ പരാജയം ബിജെപിക്ക് പുതിയകാര്യമല്ല

ബെംഗളൂരു:കര്‍ണാക തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ പരാജയത്തിൽ ആരും ആശങ്ക പെടരുത് എന്നും ജയവും പരാജയവും ബിജെപിക്ക് പുതിയ കാര്യം അല്ലെന്നും വ്യക്തമാക്കി ബിജെപി മുതിര്‍ന്ന നേതാവ് ബിഎസ് യെദ്യൂരപ്പ.ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ വർദ്ധിച്ച ശക്തിയോടെ തിരികെ എത്തും എന്നുറപ്പാണ്‌. എന്താണ്‌ പരാജയം എന്നും എവിടെ ചുവടുകൾ പിഴച്ചു എന്നും പരിശോധിക്കും

BJPബിജെപിക്ക് കർണ്ണാടകത്തിൽ ഇനിയും വലിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുണ്ട്.ജനവിധിയെ ബഹുമാനത്തോടെ അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഫലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ല. പാര്‍ട്ടിക്കേറ്റ തിരിച്ചടിയെ ഞങ്ങള്‍ വിശകലനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേല്‍നോട്ടത്തിലുള്ള കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയത്. വികസനത്തിനായി എല്ലാ സഹകരണവും തുടര്‍ന്നും ഞങ്ങള്‍ നല്‍കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

വോട്ടുവിഹിതത്തില്‍ 6% വർദ്ധനവാണ്‌ ഇക്കുറി കോൺഗ്രസിനു ഉണ്ടായത്. കോൺഗ്രസിനു അധികമായി 50ലേറെ സീറ്റുകൾ ആണ്‌ ലഭിച്ചത്.2018-ലെ തിരഞ്ഞെടുപ്പില്‍ 38.14% ആയിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം. അന്ന് 80 സീറ്റുകളിലായിരുന്നു വിജയം. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 43% വോട്ടാണ് കോണ്‍ഗ്രസ് നേടിയത്. അഞ്ചുശതമാനം വോട്ട് കൂടിയപ്പോള്‍ 2018-നെക്കാള്‍ അമ്പതിലധികം സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയിക്കാനായി. ഇത്തവണ 135-ഓളം സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ വിജയം.

2018-ലെ തിരഞ്ഞെടുപ്പില്‍ 36.35% വോട്ട് നേടിയ ബി.ജെ.പി. 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ 2023-ലെ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും 40-ലേറെ സീറ്റുകള്‍ ബി.ജെ.പി.ക്ക് നഷ്ടമായി. ഇത്തവണ 35.8 ശതമാനാണ് ബി.ജെ.പി.യുടെ വോട്ടുവിഹിതം.2018-ല്‍ 40 സീറ്റുകളില്‍ വിജയിച്ച ജെ.ഡി.എസിന് 18.3% വോട്ട് കിട്ടിയിരുന്നു. പക്ഷേ, 2023-ല്‍ വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായി. ഇതുവരെയുള്ള കണക്കനുസരിച്ച് 13.3% മാത്രമാണ് ജെ.ഡി.എസിന് കിട്ടിയ വോട്ട്.