കർണ്ണാടകത്തിൽ സി.പി.എം എട്ട്നിലയിൽ പൊട്ടി, ഒരിടത്തും ജയിച്ചില്ല

കർണ്ണാടകത്തിൽ മൽസരിച്ച എല്ലാ ഇടത് പാർട്ടികൾക്കും സമ്പൂർണ്ണ തോൽവി. കോൺഗ്രസുമായി സഖ്യത്തിനായി നീക്കം നടത്തി കോൺഗ്രസിനു പിന്നാലെ അവസാനം വരെ നടന്ന സി.പി.എമ്മിനേ അടുപ്പിക്കാതെയായിരുന്നു കോൺഗ്രസിന്റെ നീക്കം. കർണ്ണാടകത്തിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ബാഗേപ്പള്ളി കോൺഗ്രസ് പിടിച്ചെടുത്തു. ഇവിടെ ബിജെപി സ്ഥനാർഥി സി മുനി രാജു, സി.പി.എം സ്ഥനാർഥി ഡോ അനിൽ കുമാർ,കോൺഗ്രസ് സ്ഥനാർഥി എസ്.എൻ സുബ്ബ റെഡി എന്നിവരായിരുന്നു മൽസരിച്ചത്. സി.പി.എമ്മിനു ജെ ഡി എസിന്റെ പിന്തുനയും ഉണ്ടായിരുന്നു.

സി.പി.എം വൻ തുക മുടക്കി പ്രചാരണം നടത്തിയ പ്രതീക്ഷ ഉള്ള സീറ്റായിരുന്നു ഇത്. എന്നാൽ സി.പി.എം വിജയിച്ചില്ല. കോൺഗ്രസിലെ സുബ്ബ റാവുവാണ്‌ വിജയിച്ചത്.സിപിഎം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിനു പിന്നില്‍ മൂന്നാം സ്ഥാനത്താണ്. നിര്‍ണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനാവില്ല.

ഇടത് പാർട്ടികളിൽ സി.പി.ഐക്കും കർണ്ണാടകത്തിൽ ഒറ്റ സീറ്റിലും വിജയിക്കാൻ ആയില്ല. ഇടത് പാർട്ടികൾ എല്ലാം ജെ ഡി എസിനൊപ്പം ധാരണയായിരുന്നു. എന്നിട്ടും എല്ലായിടത്തും തകർന്നു തരിപ്പണം ആയി. കർണ്ണാടകത്തിൽ കോൺഗ്രസിന്റെ വൻ വിജയം ആഘോഷിക്കുമ്പോൾ കേരളത്തിൽ ഇടത് കേന്ദ്രങ്ങൾ നിശബ്ദമാണ്‌. ബിജെപിയെ തോല്പ്പിച്ച കോൺഗ്രസിനെ അഭിനന്ദിക്കാനും പറ്റാത്ത അവസ്ഥയാണ്‌ സി.പി.എമ്മിനിപ്പോൾ.കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു കയറുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടർ ഹുബ്ബള്ളി–ധാർവാഡ് മണ്ഡ‍ലത്തിൽ പരാജയപ്പെട്ടു.ഇദ്ദേഹം ചോദിച്ച സീറ്റ് കിട്ടാതിരുന്നതാണ്‌ ബിജെപി വിടാൻ കാരണം.